ഭാരവാഹികളെ തെരഞ്ഞെടുത്തു
Friday, October 18, 2024 4:36 AM IST
ചേര്‍​ത്ത​ല: ഇ​ന്ത്യ​ന്‍ മെ​ഡി​ക്ക​ല്‍ അ​സോ​സി​യേ​ഷ​ന്‍ ചേ​ര്‍​ത്ത​ല ശാ​ഖ​യു​ടെ പ്ര​സി​ഡ​ന്‍റായി ഡോ. ​അ​നി​ല്‍ വി​ന്‍​സന്‍റിനെ​യും സെ​ക്ര​ട്ട​റി​യാ​യി ഡോ.​പി.​ ജോ​ണ്‍​ മാ​ത്യു​വി​നെ​യും തെര​ഞ്ഞെ​ടു​ത്തു.

ആ​രോ​ഗ്യ​മേ​ഖ​ല​യി​ലെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കൊ​പ്പം പൊ​തു​ജ​ന​ങ്ങ​ള്‍​ക്കാ​യു​ള്ള സേ​വ​ന, ​കാ​രു​ണ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും ഏ​റ്റെ​ടു​ത്ത് ഐ​എം​എ​യു​ടെ പ്ര​വ​ര്‍​ത്ത​നം ശ്ര​ദ്ധ​നേ​ടി​യി​രു​ന്നു. മു​ന്‍ ഭാ​ര​വാ​ഹി​ക​ള്‍ ഏ​റ്റെ​ടു​ത്ത ജ​ന​പ​ക്ഷ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ തു​ട​ര്‍​ന്നും ന​ട​ത്തു​മെ​ന്ന് നി​യു​ക്ത സെ​ക്ര​ട്ട​റി ഡോ.​പി. ​ജോ​ണ്‍​ മാ​ത്യു​വും സ്ഥാ​ന​മൊ​ഴി​യു​ന്ന സെ​ക്ര​ട്ട​റി ഡോ.​ അ​രു​ണ്‍ ജി .​നാ​യ​രും പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു.


നാളെ രാ​ത്രി 7.30ന് ​ആ​ല​പ്പു​ഴ ഹോ​ട്ട​ല്‍ റ​മ​ദ​യി​ല്‍ ന​ട​ക്കു​ന്ന ച​ട​ങ്ങി​ല്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ള്‍ ചു​മ​ത​ല​യേ​ല്‍​ക്കും. ച​ട​ങ്ങി​ല്‍ ഐ​എം​എ സം​സ്ഥാ​ന നി​യു​ക്ത പ്ര​സി​ഡ​ന്‍റ് ഡോ. ​ശ്രീ​വി​ലാ​സ​ന്‍, ഡോ.​ ഉ​മ്മ​ന്‍ വ​ര്‍​ഗീ​സ് എ​ന്നി​വ​ര്‍ മു​ഖ്യ​ാ​തി​ഥി​ക​ളാ​യി പ​ങ്കെ​ടു​ക്കും. മ​റ്റു​ഭാ​ര​വാ​ഹി​ക​ള്‍ ഡോ.​ടി.​കെ. സു​ധീ​പ് (വൈ​സ് പ്ര​സി​ഡ​ന്‍റ്), ഡോ. ​കെ.​ബി. ഷാ​ഹു​ല്‍ (ജോ. ​സെ​ക്ര​ട്ട​റി), എം.​എ​സ്. അ​ര്‍​ജു​ന്‍ (ട്ര​ഷ​റ​ര്‍), ഡോ. ​അ​രു​ണ്‍ ജി. ​നാ​യ​ര്‍ (സം​സ്ഥാ​ന പ്ര​വ​ര്‍​ത്ത​ക സ​മി​തി​യം​ഗം).