മ​ര​ങ്ങാ​ട്ടു​പി​ള്ളി​യി​ൽ ക​ല​യു​ടെ സ​ർ​ഗ​സം​ഗ​മ​ത്തി​ന് തി​രി​തെ​ളി​ഞ്ഞു
Friday, October 18, 2024 4:30 AM IST
മ​​ര​​ങ്ങാ​​ട്ടു​​പി​​ള്ളി: അ​​ഞ്ച് ജി​​ല്ല​​ക​​ളി​​ൽ​നി​​ന്നു​​ള്ള ആ​​റാ​​യി​​ര​​ത്തി​​ലേ​​റെ ക​​ലാ​​പ്ര​​തി​​ഭ​​ക​​ൾ മാ​​റ്റു​​ര​​യ്ക്കു​​ന്ന സ​​ർ​​ഗ​​സം​​ഗ​​മ​​ത്തി​​ന് തി​​രി​​തെ​​ളി​​ഞ്ഞു. അ​​ഞ്ച് ജി​​ല്ല​​ക​​ളി​​ൽ​നി​​ന്നു​​ള്ള 120 സ്‌​​കൂ​​ളു​​ക​​ളു​​ടെ പ​​ങ്കാ​​ളി​​ത്തം ഉ​​റ​​പ്പാ​​ക്കി​​യ ക​​ലോ​​ത്സ​​വം നാ​​ടി​​ന് ഇ​​നി​​യു​​ള്ള ര​​ണ്ട് ദി​​ന​​രാ​​ത്ര​​ങ്ങ​​ൾ​ ക​​ല​​യു​​ടെ വ​​സ​​ന്തം സ​​മ്മാ​​നി​​ക്കും.

ആ​​ദ്യ​​ദി​​നം നൃ​​ത്ത​​ന്യ​​ത്യ​​ങ്ങ​​ളാ​​ൽ സ​​മ്പ​​ന്ന​​മാ​​യി​​രു​​ന്നു. 41 ഇ​​ന​​ങ്ങ​​ൾ പൂ​​ർ​​ത്തീ​​ക​​രി​​ച്ചാ​​ണ് ര​​ണ്ടാം​​ദി​​ന​​ത്തി​​ലേ​​ക്ക് ക​​ലാ​​വി​​രു​​ന്ന് പ്ര​​വേ​​ശി​​ക്കു​​ന്ന​​ത്.


സി​​ബി​​എ​​സ്ഇ സ്‌​​കൂ​​ൾ ക​​ലോ​​ത്സ​​വ​​ത്തി​​ന്‍റെ ഉ​​ദ്ഘാ​​ട​​നം മ​​ന്ത്രി റോ​​ഷി അ​​ഗ​​സ്റ്റി​​ൻ നി​​ർ​​വ​​ഹി​​ച്ചു. കോ​​ട്ട​​യം സ​​ഹോ​​ദ​​യ പ്ര​​സി​​ഡ​​ന്‍റ് ബെ​​ന്നി ജോ​​ർ​​ജ് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു.

ഫ്രാ​​ൻ​​സി​​സ് ജോ​​ർ​​ജ് എം​​പി, മോ​​ൻ​​സ് ജോ​​സ​​ഫ് എം​​എ​​ൽ​​എ, ച​​ല​​ച്ചി​​ത്ര സം​​വി​​ധാ​​യ​​ക​​ൻ ലാ​​ൽ ജോ​​സ്, ലേ​​ബ​​ർ ഇ​​ന്ത്യ ഫൗ​​ണ്ട​​ർ ചെ​​യ​​ർ​​മാ​​ൻ ജോ​​ർ​​ജ് കു​​ള​​ങ്ങ​​ര, ലേ​​ബ​​ർ ഇ​​ന്ത്യ എം​​ഡി രാ​​ജേ​​ഷ് ജോ​​ർ​​ജ് കു​​ള​​ങ്ങ​​ര, സ​​ർ​​ഗ​​സം​​ഗ​​മം ജ​​ന​​റ​​ൽ ക​​ൺ​​വീ​​ന​​റും ലേ​​ബ​​ർ ഇ​​ന്ത്യ പ്രി​​ൻ​​സി​​പ്പ​​ലു​​മാ​​യ സു​​ജ കെ. ​​ജോ​​ർ​​ജ് എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.