കേ​പ്പി​ന്‍റെ ആ​ദ്യ ന​ഴ്സി​ംഗ് കോ​ളജ് പു​ന്ന​പ്ര അ​ക്ഷ​ര​ന​ഗ​രി കാ​മ്പ​സി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു
Friday, October 18, 2024 4:30 AM IST
അന്പല​പ്പു​ഴ: സം​സ്ഥാ​ന സ​ഹ​ക​ര​ണവ​കു​പ്പി​നു കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന കോ ​ഓ​പ്പ​റേ​റ്റീ​വ് അ​ക്കാ​ദ​മി ഓ​ഫ് പ്രൊ​ഫ​ഷ​ണ​ൽ എ​ഡ്യൂ​ക്കേ​ഷന്‍റെ (​കേ​പ്പ്) ആ​ഭി​മു​ഖ്യ​ത്തി​ൽ നാ​ല് ന​ഴ്സി​ംഗ് കോ​ള​ജു​ക​ൾ കൂ​ടി ആ​രം​ഭി​ക്കു​മെ​ന്ന് മ​ന്ത്രി വി.എ​ൻ. വാ​സ​വ​ൻ പ​റ​ഞ്ഞു. കേ​പ്പി​ന്‍റെ ആ​ദ്യ ന​ഴ്സി​ംഗ് കോ​ളജ് പു​ന്ന​പ്ര അ​ക്ഷ​ര​ന​ഗ​രി കാ​മ്പ​സി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി വാസവൻ.

ഒ​മ്പ​ത് എ​ൻ​ജി​നിയ​റി​ംഗ് കോ​ളജു​ക​ളും ര​ണ്ടു മാ​നേ​ജ്മെ​ന്‍റ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടു​ക​ളും സാ​ഗ​ര സൂ​പ്പ​ർ സ്പെ​ഷ്യാ​ലി​റ്റി ആ​ശു​പ​ത്രി​യും സ്കി​ൽ ആ​ൻ​ഡ് നോ​ള​ജ് ഡ​വ​ല​പ്മെന്‍റ് സെ​ന്‍ററും ന​ട​ത്തു​ന്ന കേ​പ്പി​ന്‍റെ പു​തി​യ കാ​ൽ​വയ്പാണ് കോ​ളജ് ഓ​ഫ് ന​ഴ്സി​ംഗ് ആ​ല​പ്പു​ഴ. എം​എ​സ്‌സി ​നഴ്സി​ംഗ് കോ​ഴ്സും കേ​പ്പ് ആ​രം​ഭി​ക്കും.

പ​ത്ത​നം​തി​ട്ട​യി​ലെ പ​ത്ത​നാ​പു​രം, ആ​റ​ന്മു​ള, വ​ട​ക്കാ​ഞ്ചേ​രി, കി​ട​ങ്ങൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് മ​റ്റ് ന​ഴ്സി​ംഗ് കോ​ള​ജു​ക​ൾ ആ​രം​ഭി​ക്കു​ക. ആ​ല​പ്പു​ഴ​യി​ൽ എ​ൻ​ജി​നിയ​റി​ംഗ് കോ​ളജി​ന്‍റെ ഭാ​ഗ​മാ​യി ഉ​ണ്ടാ​യി​രു​ന്ന കെ​ട്ടി​ടം ന​ഴ്സിം​ഗ് കൗ​ൺ​സി​ലി​ന്‍റെ പു​ന​ർ​നി​ർ​ണ​യ പ്ര​കാ​രം മാ​റ്റി​യെ​ടു​ക്കു​ക​യും ലാ​ബ്, ഫ​ർ​ണി​ച്ച​ർ, ലൈ​ബ്ര​റി എ​ന്നി​വ പു​തു​താ​യി ഏ​ർ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. ന​ഴ്സി​ംഗ് കോ​ള​ജി​നാ​യി മൂ​ന്ന​ര ഏ​ക്ക​ർ ഭൂ​മി, ഹോ​സ്റ്റ​ൽ സൗ​ക​ര്യം എ​ന്നി​വ​യും ഏ​ർ​പ്പെ​ടു​ത്തി. പു​തി​യ ബി​എ​സ്‌സി ​ന​ഴ്സിം​ഗ് ബാ​ച്ചി​ൽ 50 വി​ദ്യാ​ർ​ഥി​ക​ളെ പ്ര​വേ​ശി​പ്പി​ക്കാ​നു​ള്ള സം​വി​ധാ​നം ഇ​വി​ടെ​യു​ണ്ട്.


എ​ച്ച്. സ​ലാം എം​എ​ൽ​എ ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വഹിച്ചു. കേ​പ്പി​ന്‍റെ ആ​ദ്യ ന​ഴ്സിം​ഗ് കോ​ളജ് അ​മ്പ​ല​പ്പു​ഴ​യി​ൽ തു​ട​ങ്ങ​ണ​മെ​ന്ന ആ​വ​ശ്യം അം​ഗീ​ക​രി​ച്ച മ​ന്ത്രി​യെ എം​എ​ൽഎ ​അ​ഭി​ന​ന്ദി​ച്ചു.​ കേ​പ്പ് ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ ഡോ. ​എ​സ്. ജ​യ​കു​മാ​ർ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ഷീ​ബാ രാ​കേ​ഷ്, പു​ന്ന​പ്ര വ​ട​ക്ക് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ജി​ത സ​തീ​ശ​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ഗീ​താ ബാ​ബു, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എ.പി. സ​രി​ത, അം​ഗ​ങ്ങ​ളാ​യ സാ​ജ​ൻ ഏ​ബ്ര​ഹാം, സു​രേ​ഷ് ബാ​ബു, ന​ഴ്സി​ംഗ് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ പ്രഫ. റൂ​ബി ജോ​ൺ, അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഓ​ഫീ​സ​ർ എം .എ​സ് അ​ജി​ത് പ്ര​സാ​ദ്, ഡോ. ​എ​ൻ. അ​രു​ൺ, ഡോ. ​റൂ​ബി​ൻ വി. ​വ​ർ​ഗീ​സ്, ഡോ. ​ഇ​ന്ദു​ലേ​ഖ, എ ​ഓ​മ​ന​ക്കു​ട്ട​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. കേ​പ്പ് ഡ​യ​റ​ക്ട​ർ ഡോ. ​വി.ഐ. ​താ​ജു​ദ്ദീ​ൻ അ​ഹ​മ്മ​ദ് സ്വാ​ഗ​തം പ​റ​ഞ്ഞു.