ഐഎച്ച്ആർഡി എ​ൻ​ജി​. കോ​ള​ജി​ൽ മ​ഞ്ഞ​പ്പി​ത്ത ബാ​ധ: ആ​രോ​ഗ്യവി​ഭാ​ഗം പ​രി​ശോ​ധ​ന ന​ട​ത്തി
Friday, October 18, 2024 4:30 AM IST
ചെ​ങ്ങ​ന്നൂ​ർ: ഐ​എ​ച്ച്ആ​ർ​ഡി എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ൽ പ​തി​മൂ​ന്നോ​ളം വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മ​ഞ്ഞ​പ്പി​ത്ത ബാ​ധ ഉ​ണ്ടാ​യ​തി​നെ​ത്തു​ട​ർ​ന്ന് ആ​രോ​ഗ്യ വി​ഭാ​ഗം വ്യാ​പ​ക​മാ​യ പ​രി​ശോ​ധ​ന ന​ട​ത്തി. ചെ​ങ്ങ​ന്നൂ​ർ ന​ഗ​ര​സ​ഭ ആ​രോ​ഗ്യവി​ഭാ​ഗ​വും ഭ​ക്ഷ്യ​സു​ര​ക്ഷാ വി​ഭാ​ഗ​വും ചേ​ർ​ന്നാ​ണ് സം​യു​ക്ത പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

കോ​ള​ജി​ലെ കാ​ന്‍റീ​ൻ, കോ​ള​ജ് പ​രി​സ​രം, സ​മീ​പ​ത്തെ ഹോ​ട്ട​ലു​ക​ൾ, വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ, വി​ദ്യാ​ർ​ഥി​ക​ൾ താ​മ​സി​ക്കു​ന്ന സ്ഥ​ല​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

വൃ​ത്തി​ഹീ​ന​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ആ​ഹാ​രം പാ​കം ചെ​യ്യു​ന്ന​തും പ​ഴ​കി​യ ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ൾ സൂ​ക്ഷി​ച്ചു​വ​ച്ച​തു​മാ​യ ഹോ​ട്ട​ലു​ക​ൾ​ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ത്തു. ന​ഗ​ര​സ​ഭാ സീ​നി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ സി. ​നി​ഷ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന പ​രി​ശോ​ധ​ന​യി​ൽ ഭ​ക്ഷ്യ സു​ര​ക്ഷാ വി​ഭാ​ഗം ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ എ​സ്. ഹേ​മാം​ബി​ക, ശ്രീ​ല​ക്ഷ്മി എ​സ്. വാ​സ​വ​ൻ, ന​ഗ​ര​സ​ഭ ജൂ​ണി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ പ്രീ​ത ച​ന്ദ്ര​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.


മ​ഞ്ഞ​പ്പി​ത്തം പ​ട​ർ​ന്നു പി​ടി​ക്കാ​തി​രി​ക്കാ​നു​ള്ള മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ളും വ​രും​ദി​വ​സ​ങ്ങ​ളി​ൽ തു​ട​ർ പ​രി​ശോ​ധ​ന​ക​ളും ന​ട​ത്തു​മെ​ന്നും സീ​നി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ സി.​നി​ഷ പ​റ​ഞ്ഞു. വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ നി​ന്ന് ശേ​ഖ​രി​ച്ച വെ​ള്ള​ത്തി​ന്‍റെ സാ​മ്പി​ൾ തി​രു​വ​ന​ന്ത​പു​ര​ത്തെ ലാ​ബി​ലേ​ക്ക് പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചി​ട്ടു​ണ്ട്.