സൈ​നി​ക​ൻ കി​ണ​റ്റി​ൽ വീ​ണു മ​രി​ച്ചു
Friday, October 18, 2024 4:30 AM IST
തു​റ​വൂ​ർ: അ​രൂ​രി​ൽ മു​ൻ സൈ​നി​ക​ൻ വീ​ടി​നു സ​മീ​പ​മു​ള്ള കി​ണ​റ്റി​ൽ വീ​ണ് മ​രി​ച്ചു. എ​ര​മ​ല്ലൂ​ർ വെ​ള്ള​യി​ൽ പു​ത്ത​ൻ​പു​ര വീ​ട്ടി​ൽ പ​ര​മേ​ശ്വ​ര​ൻ നാ​യ​ർ (79) ആ​ണ് മ​രി​ച്ച​ത്. ഭാ​ര്യ ശ്രീ​മ​തി പു​ല​ർ​ച്ചെ ഡ​യാ​ലി​സി​സി​നുവേ​ണ്ടി ആ​ശു​പ​ത്രി​യി​ൽ പോ​യി​രു​ന്നു.

മ​ക​ന്‍റെ കു​ട്ടി​ക​ളെ സ്കൂളി​ൽ ആ​ക്കി​യി​ട്ട് ഏ​ഴ​ര​യോ​ടെ ഇ​ദ്ദേ​ഹം വീ​ട്ടി​ൽ എ​ത്തി​യശേ​ഷം കി​ണ​റി​ന്‍റെ പ​രി​സ​ര​ത്ത് എ​ത്തി​യ​പ്പോ​ൾ ത​ല​ക​റ​ങ്ങി വീ​ണ​താ​യി​രി​ക്കു​മെ​ന്ന് ബ​ന്ധു​ക്ക​ൾ പ​റ​യു​ന്നു.


ആ​ശു​പ​തി​യി​ൽ പോ​യി​രു​ന്ന ഭാ​ര്യ വി​ളി​ച്ച​പ്പോ​ൾ ഫോ​ൺ എ​ടു​ക്കാ​തി​രു​ന്ന​തി​നെതു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് കി​ണ​റ്റി​ൽ മൃ​ത​ദേ​ഹം ക​ണ്ട​ത്. അ​രൂ​ർ ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി​യാ​ണ് മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത​ത്.