ബ്യൂ​ട്ടീ​ഷ​ന്‍​സ് അ​സോസിയേഷൻ ജി​ല്ലാ സ​മ്മേ​ള​നം
Friday, October 18, 2024 4:36 AM IST
മാ​വേ​ലി​ക്ക​ര: കേ​ര​ള ബ്യൂ​ട്ടീ​ഷ​ന്‍​സ് അ​സോ​സി​യേ​ഷ​ന്‍ ജി​ല്ലാ സ​മ്മേ​ള​നം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് സി.​എ​സ്. സു​ജാ​ത ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​സ്ഥാ​ന വ​ര്‍​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് ആ​ര്യ​നാ​ട് മോ​ഹ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കോ​സ്മ​റ്റി​ക് ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വി​ല​വ​ര്‍​ധ​ന ത​ട​യു​ക, ബ്യൂ​ട്ടീ തെ​റാ​പ്പി ച​മ​യ​ക​ല​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തു​ക, ബ്യൂ​ട്ടീ​ഷ​ന്മാ​രെ ഇ​എ​സ്ഐ സ്‌​കീ​മി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ള്‍ അം​ഗീ​ക​രി​ക്കു​ന്ന​തി​ന് ബ​ന്ധ​പ്പെ​ട്ട വ​കു​പ്പ് മ​ന്ത്രി​മാ​രോ​ട് ആ​വ​ശ്യ​പ്പെ​ടു​ന്ന പ്ര​മേ​യ​ങ്ങ​ള്‍ ഐ​ക​ക​ണ്‌​ഠ്യേ​ന പാ​സാ​ക്കി.

സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഷേ​ര്‍​ളി സ​ജി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. കേ​ര​ള ബ്യൂ​ട്ടീ​ഷ​ന്‍​സ് അ​സോ​സി​യേ​ഷ​ന്‍റെ പേ​രി​ല്‍ ചി​ല​ര്‍ വ്യാ​ജ സം​ഘ​ട​ന​ക​ള്‍ രൂ​പീ​ക​രി​ച്ചും നി​ല​വാ​ര​മി​ല്ലാ​ത്ത ക്ലാ​സു​ക​ള്‍ സം​ഘ​ടി​പ്പി​ച്ചും നി​ര്‍​ബ​ന്ധി​ത മെ​മ്പ​ര്‍​ഷി​പ്പ് ന​ല്‍​കി​യും ബ്യൂ​ട്ടീ​ഷ​ന്മാ​രെ ചൂ​ഷ​ണം ചെ​യ്യു​ന്നു​ണ്ടെ​ന്നും ഈ ​വി​ഷ​യ​ത്തി​ൽ ക​രു​ത​ല്‍ വേ​ണ​മെ​ന്നും അ​വ​ര്‍ ആ​ഹ്വാ​നം ചെ​യ്തു.


സം​സ്ഥാ​ന സെ​ക്ര​ട്ട​റി മ​ഞ്ജു രാ​ജ് കു​മാ​ര്‍, സൂ​സ​ന്‍ എ​സ്. ജോ​സ​ഫ്, സു​ലേ​ഖ കാ​ല​ടി, ഷേ​ര്‍​ലി ആ​ന്‍റ​ണി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി സൂ​സ​ന്‍ എ​സ്.​ജോ​സ​ഫ്(​പ്ര​സി​ഡ​ന്‍റ്), സൂ​ര്യ തി​ല​ക്(​സെ​ക്ര​ട്ട​റി), കൃ​ഷ്ണ സു​ഭാ​ഷ്(​ജോ.​ സെ​ക്ര​ട്ട​റി), ബെ​റ്റ്‌​സി​മോ​ള്‍ (ട്ര​ഷ​റ​ര്‍), സു​രേ​ഷ് ജെ​ന്‍​സ് വിം​ഗ് കോ ​ഓ​ര്‍​ഡി​നേ​റ്റ​ര്‍) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.