ആ​ട് വ​സ​ന്ത നി​ര്‍​മാ​ര്‍​ജ​ന യജ്ഞം: ഒ​ന്നാം​ഘ​ട്ട​ത്തി​ന് ജി​ല്ല​യി​ല്‍ ഇ​ന്നു തു​ട​ക്കം
Friday, October 18, 2024 4:36 AM IST
ആ​ല​പ്പു​ഴ: ആ​ട് വ​സ​ന്ത നി​ര്‍​മാ​ര്‍​ജ​ന യ​ജ്ഞം കാന്പയിന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ക​ണ്ട​ല്ലൂ​ര്‍ പ​ഞ്ചാ​യ​ത്തി​ല്‍ ഇ​ന്നു രാ​വി​ലെ 9.30ന് ​ആ​ല​പ്പു​ഴ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ജി. രാ​ജേ​ശ്വ​രി നി​ര്‍​വ​ഹി​ക്കും.

ആ​ടു​ക​ളെ​യും ചെ​മ്മ​രി​യാ​ടു​ക​ളെ​യും ബാ​ധി​ക്കു​ന്ന അ​തി​വേ​ഗം പ​ട​ര്‍​ന്നുപി​ടി​ക്കു​ന്ന​തും ഉ​യ​ര്‍​ന്ന മ​ര​ണനി​ര​ക്ക് ഉ​ണ്ടാ​ക്കു​ന്ന​തു​മാ​യു​ള്ള വൈ​റ​സ് രോ​ഗ​മാ​ണ് ആ​ട് വ​സ​ന്ത അ​ഥ​വാ (പി​പി​ആ​ര്‍). ഈ ​രോ​ഗ​ത്തി​ന് ഫ​ല​പ്ര​ദ​മാ​യ ചി​കി​ത്സയി​ല്ല. ​രോ​ഗം ത​ട​യു​ന്ന​തി​നും നി​യ​ന്ത്രി​ക്കു​ന്ന​തി​നും പ്ര​തി​രോ​ധ​കു​ത്തി​വ​യ്പ് ആ​ണ് പ്ര​ധാ​ന മാ​ര്‍​ഗം.


സം​സ്ഥാ​ന​ത്ത് 18 മു​ത​ല്‍ ന​വം​ബ​ര്‍ 5 വ​രെ 15 പ്ര​വൃത്തിദി​വ​സ​ങ്ങ​ളി​ലാ​യി​ട്ടാ​ണ് ആ​ട് വ​സ​ന്ത നി​ര്‍​മാ​ര്‍​ജ​ന യ​ജ്ഞം ന​ട​പ്പി​ലാ​ക്കു​ന്ന​ത്. നാ​ലു​മാ​സ​ത്തി​ന് മു​ക​ളി​ലു​ള്ള, ഗ​ര്‍​ഭാ​വ​സ്ഥ അ​ല്ലാ​ത്ത​ ആ​രോ​ഗ്യ​മു​ള്ള​എ​ല്ലാ ആ​ടു​ക​ളെ​യും ചെ​മ്മ​രി​യാ​ടു​ക​ളെ​യു​മാ​ണ് വാ​ക്‌​സി​നേ​ഷ​ന് വി​ധേ​യ​മാ​ക്കു​ന്ന​ത്. ​

എ​ല്ലാ ക​ര്‍​ഷ​ക​രും ഈ ​അ​വ​സ​രം പ്ര​യോ​ജ​ന​പ്പെ​ടു​ത്തി ത​ങ്ങ​ളു​ടെ ആ​ടു​ക​ളെ നി​ര്‍​ബ​ന്ധ​മാ​യും വാ​ക്‌​സി​നേ​ഷ​ന് വി​ധേ​യ​മാ​ക്കേ​ണ്ട​താ​ണെ​ന്ന് മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് അ​റി​യി​ച്ചു.