എടത്വ സെ​ന്‍റ് മേ​രീ​സ് ഗേ​ള്‍​സ് ഹൈ​സ്‌​കൂ​ളി​ലും ഒ​ളി​മ്പി​ക്‌​സ് ആ​ഘോ​ഷ​ങ്ങ​ള്‍​ക്ക് തു​ട​ക്കം
Friday, July 26, 2024 11:41 PM IST
എട​ത്വ: നാ​നൂറ് വി​ദ്യാ​ര്‍​ഥി​ക​ള്‍ അ​ണി​നി​ര​ന്ന കൂ​റ്റ​ന്‍ ഒ​ളി​മ്പി​ക് വ​ള​യ​ങ്ങ​ളു​ടെ വി​സ്മ​യ​പ്ര​ദ​ര്‍​ശ​ന​ത്തോ​ടെ എ​ട​ത്വ സെ​ന്‍റ് മേ​രീ​സ് ഗേ​ള്‍​സ് ഹൈ​സ്‌​കൂ​ളി​ന്‍റെ കാ​യി​ക​ദി​നാ​ഘോ​ഷ​ങ്ങ​ള്‍​ക്കും ഒ​ളി​മ്പി​ക്‌​സ് ആ​ഘോ​ഷ​ങ്ങ​ള്‍​ക്കും അ​വി​സ്മ​ര​ണീ​യ​മാ​യ ആ​രം​ഭം കു​റി​ച്ചു.

സ്‌​കൂ​ളി​ല്‍നി​ന്നു എ​ട​ത്വ ടൗ​ണി​ലേ​ക്ക് ഒ​ളി​മ്പി​ക്‌​സ് വി​ളം​ബ​ര​ജാ​ഥ​യും ന​ട​ന്നു. പൊ​തു​സ​മ്മേ​ള​നം ത​ല​വ​ടി ഉ​പ​ജി​ല്ലാ ഓ​ഫീ​സ​ര്‍ കെ. ​സ​ന്തോ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മാ​നേ​ജ​ര്‍ ഫാ. ​ഫി​ലി​പ്പ് വൈ​ക്ക​ത്തു​കാ​ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


എ​ട​ത്വ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലി​ജി വ​ര്‍​ഗീ​സ് കാ​യി​ക​ദി​നോ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. സ്‌​കൂ​ളി​ലെ കാ​യി​ക​താ​ര​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കൂ​ട്ട​യോ​ട്ട​വും ഡാ​ന്‍​സ് പെ​ര്‍​ഫോ​മ​ന്‍​സും ന​ട​ത്തി. എ​ട​ത്വ ഇ​ന്‍​സ്പെ​ക്ട​ര്‍ ഓ​ഫ് പോ​ലീ​സ് അ​ന്‍​വ​ര്‍ എം. ​ഫ്‌​ളാ​ഗ് ഓ​ഫ് ക​ര്‍​മം നി​ര്‍​വ​ഹി​ച്ചു. പ്ര​ധാ​ന​ധ്യാ​പി​ക പ്രി​യ ഫി​ലി​പ്പ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് ജ​യ​ന്‍ ജോ​സ​ഫ് പു​ന്ന​പ്ര, വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​എ​ല്‍. ബി​ന്ദു, അ​ധ്യാ​പ​ക​രാ​യ ജോ​ളി​ക്കു​ട്ടി പി.​ജി, സ​ജീ​വ് കെ. ​തോ​മ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.