മു​ക്കു​പ​ണ്ടം പ​ണ​യ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച യു​വാ​വ് പോ​ലീ​സ് പി​ടി​യി​ൽ
Thursday, July 25, 2024 11:24 PM IST
തു​റ​വൂ​ർ: സ്വ​കാ​ര്യബാ​ങ്കി​ൽ മു​ക്കു​പ​ണ്ടം പ​ണ​യ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ യു​വാ​വ് പോ​ലീ​സി​ന്‍റെ പി​ടി​യി​ൽ. തു​റ​വൂ​ർ തി​രു​മ​ല​ഭാ​ഗം പ​റ​വ​ക്ക​ല​ത്ത​റ അ​രു​ൺ അ​ശോ​ക​ൻ (30) ആ​ണ് കു​ത്തി​യ​തോ​ട് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. തു​റ​വൂ​രി​ലെ സ്വ​കാ​ര്യ പ​ണ​മി​ട​പാ​ട് സ്ഥാ​പ​ന​ത്തി​ൽ മു​ക്കു​പ​ണ്ടം പ​ണ​യ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ബാ​ങ്ക് അ​ധി​കൃ​ത​ർ​ക്ക് സം​ശ​യം തോ​ന്നി​യ​തി​നെത്തുട​ർ​ന്ന് കു​ത്തി​യ​തോ​ട് പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് പ്ര​തി​യെ കു​ത്തി​യ​തോ​ട് സ്റ്റേ​ഷ​ൻ ഓ​ഫി​സ​ർ അ​ജ​യ്മോ​ഹ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് ചോ​ദ്യം ചെ​യ്‌​ത​തി​ലൂ​ടെ​യാ​ണ് വി​വി​ധ ബാ​ങ്കു​ക​ളി​ൽ മു​ക്കു​പ​ണ്ടം പ​ണ​യ​പ്പെ​ടു​ത്തി പ​ണം ത​ട്ടി​യ​താ​യി മൊ​ഴി ന​ൽ​കി​യ​ത്.


തു​ട​ർ​ന്ന് തു​റ​വൂ​രി​ലെ സ​ഹ​ക​ര​ണ ബാ​ങ്കി​ലെ​ത്തി​യ പോ​ലീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് അ​ധി​കൃ​ത​രു​മാ​യി ബ​ന്ധ​പ്പെ​ടു​ക​യും പ​ണ​യ​പ്പെ​ടു​ത്തി​യ സ്വ​ർ​ണം പ​രി​ശോ​ധി​ക്കു​ക​യും ചെ​യ്ത​തോ​ടെ പ​ണ​യ​പ്പെ​ടു​ത്തി​യ സ്വ​ർ​ണം മു​ക്കു​പ​ണ്ട​മാ​ണെ​ന്ന് ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ചേ​ർ​ത്ത​ല കോ​ട​തി​യി​ൽ ഇ​ന്ന് ഹാ​ജ​രാ​ക്കും.