ഓ​ട്ടോ​റി​ക്ഷ​യും കാ​റും കൂ​ട്ടി​യി​ടി​ച്ചു; ഓ​ട്ടോ​ഡ്രൈ​വ​ർ​ക്ക് ഗു​രു​ത​ര പ​രി​ക്ക്
Thursday, July 25, 2024 11:24 PM IST
മ​ങ്കൊ​മ്പ്: ആ​ശു​പ​ത്രി​യി​ൽ രോ​ഗി​യെ ഇ​റ​ക്കി​യ​തി​നു​ശേ​ഷം യാ​ത്ര​തു​ട​ർ​ന്ന ഓ​ട്ടോ​റി​ക്ഷ​യി​ൽ കാ​റി​ടി​ച്ചു ഓ​ട്ടോ ഡ്രൈ​വ​ർ​ക്കു ഗു​രു​ത​ര പ​രി​ക്ക്. രാ​മ​ങ്ക​രി പ​ഞ്ചാ​യ​ത്ത് വൈ​ക്ക​ത്തു​ശേ​രി ചി​റ​യി​ൽ ജി​ജി കു​ര്യാ​ക്കോ​സി​നാ​ണ് പ​രി​ക്ക​റ്റ​ത്. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് 1.30ന് ​എ​സി റോ​ഡി​ൽ മാ​മ്പു​ഴ​ക്ക​രി ല​ക്ഷ്മി ആ​ശു​പ​ത്രി​ക്കു മു​ൻ​വ​ശ​ത്താ​ണ് അ​പ​ക​ടം ന​ട​ന്ന​ത്.

രാ​മ​ങ്ക​രി​യി​ൽനി​ന്നു രോ​ഗി​യു​മാ​യി ആ​ശു​പ​ത്രി​യി​ൽ എ​ത്തി​യ ജി​ജി തി​രി​കെ പോ​കാ​ൻ തു​ട​ങ്ങു​ന്ന​തി​നി​ടെ ആ​ല​പ്പു​ഴ ഭാ​ഗ​ത്തു​നി​ന്നെ​ത്തി​യ കാ​ർ ഓ​ട്ടോ​യു​ടെ പി​ന്നി​ലി​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ജി​ജി റോ​ഡി​ലേ​ക്കു തെ​റി​ച്ചു​വീ​ണു. ഇ​ടി​യെ​ത്തു​ട​ർ​ന്ന് നി​യ​ന്ത്ര​ണം​വി​ട്ട കാ​ർ ന​ട​പ്പാ​ത​യും ക​ട​ന്ന് സ​മീ​പ​ത്തെ ക​ട​യി​ലേ​ക്കു ഇ​ടി​ച്ചു​ക​യ​റി.


ത​ല​യ്ക്ക​ട​ക്കം ഗു​രു​ത​ര പ​രി​ക്കേ​റ്റ ജിജിയെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ന​വീ​ക​രി​ച്ച എ​സി റോ​ഡി​നി​രു​വ​ശ​വും പാ​ർ​ക്കിം​ഗ് സൗ​ക​ര്യ​മി​ല്ലാ​ത്ത​ത് അ​പ​ക​ടം ക്ഷ​ണി​ച്ചു​വ​രു​ത്തു​മെ​ന്ന് തു​ട​ക്കം​മു​തൽ നാ​ട്ടു​കാ​ർ പ​രാ​തി​പ്പെ​ട്ടി​രു​ന്നു.

ഇ​രു​വ​ശ​ങ്ങ​ളി​ലും ന​ട​പ്പാ​ത ഉ​യ​ർ​ത്തി നി​ർ​മി​ച്ചി​രി​ക്കു​ന്ന​തു​മൂ​ല​മാ​ണ് പാ​ർ​ക്കിം​ഗ് സൗ​ക​ര്യ​മി​ല്ലാ​ത്ത​ത്.