ഫി​ഷ​റീ​സ് ഓ​ഫീ​സ് മാ​റ്റിസ്ഥാ​പി​ച്ച​ത് ജനത്തെ ബു​ദ്ധി​മു​ട്ടി​ലാ​ക്കു​ന്നു
Wednesday, July 24, 2024 9:53 PM IST
അന്പല​പ്പു​ഴ: ഫി​ഷ​റീ​സ് ഓ​ഫീ​സ് കെ​ട്ടി​ട​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നം മാ​റ്റിസ്ഥാ​പി​ച്ച​ത് ഗു​ണ​ഭോ​ക്താ​ക്ക​ളെ ബു​ദ്ധി​മു​ട്ടി​ലാ​ക്കു​ന്നു. അ​മ്പ​ല​പ്പു​ഴ ജം​ഗ്ഷ​നു തെ​ക്ക് പ​ടി​ഞ്ഞാ​റാ​യി പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന മ​ത്സ്യ​ത്തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി ബോ​ർ​ഡ് ഓ​ഫീ​സാ​ണ് പു​ന്ന​പ്ര​യി​ലേ​ക്ക് മാ​റ്റി​യ​ത്.

പു​ന്ന​പ്ര വി​യാ​നി പ​ള്ളി​ക്ക് വ​ട​ക്കു ഭാ​ഗ​ത്തു​ള്ള പു​ന്ന​പ്ര മ​ത്സ്യ​ഭ​വ​നി​ലേ​ക്കാ​ണ് ​ഓ​ഫീ​സ് മാ​റ്റി പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച​ത്. അ​മ്പ​ല​പ്പു​ഴ​യി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ഓ​ഫീ​സ് കെ​ട്ടി​ടം ഏ​തു നി​മി​ഷ​വും നി​ലം പ​തി​ക്കു​മെ​ന്ന അ​വ​സ്ഥ​യി​ലാ​യി​രു​ന്നു. കാ​റ്റും മ​ഴ​യു​മു​ണ്ടാ​കു​മ്പോ​ൾ ഇ​വി​ടെ ജീ​വ​ന​ക്കാ​ർ ഭീ​തി​യോ​ടെ പു​റ​ത്തി​റ​ങ്ങി നി​ൽ​ക്കു​മാ​യി​രു​ന്നു.

വൈ​ദ്യു​തി ബ​ന്ധ​വും ഈ ​കെ​ട്ടി​ട​ത്തി​ലി​ല്ലാ​തി​രു​ന്ന​തി​നാ​ൽ ഓ​ഫീ​സ് പ്ര​വ​ർ​ത്ത​ന​വും താ​റു​മാ​റാ​യി​രു​ന്നു. ഉ​ൾ​നാ​ട​ൻ മ​ത്സ്യ​വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട കു​ട്ട​നാ​ട​ൻ പ്ര​ദേ​ശ​ത്തു​ള്ള​വ​ർ വ​രെ പ​ണ​മ​ട​യ്ക്കാ​നെ​ത്തേ​ണ്ട​ത് ഈ ​ഓ​ഫീ​സി​ലാ​യി​രു​ന്നു. കെ​ട്ടി​ടം ത​ക​ർ​ച്ചാ​ഭീ​ഷ​ണി​യി​ലാ​യെ​ങ്കി​ലും അ​മ്പ​ല​പ്പു​ഴ ജം​ഗ്‌​ഷ​നി​ൽ​ത്ത​ന്നെ ഓ​ഫീ​സ് മാ​റ്റി പ്ര​വ​ർ​ത്തി​പ്പി​ക്കാ​ൻ പ​ക​രം സം​വി​ധാ​ന​മേ​ർ​പ്പെ​ടു​ത്താ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​യി​ല്ല. കു​ട്ട​നാ​ട്ടിൽനി​ന്നു​ള്ള​വ​രും ഇ​നി ക്ഷേ​മ​നി​ധി പ​ണ​മ​ട​ക്കാ​ൻ പു​ന്ന​പ്ര​യി​ലെ​ത്തേ​ണ്ട ഗ​തി​കേ​ടി​ലാ​ണ്.


പു​റ​ക്കാ​ട് പാ​യ​ൽ​ക്കു​ള​ങ്ങ​ര മു​ത​ലു​ള്ള ഗു​ണ​ഭോ​ക്താ​ക്ക​ളാ​ണ് പ​ണ​മ​ട​ക്കാ​ൻ ഓ​ഫീ​സി​നെ ആ​ശ്ര​യി​ച്ചി​രു​ന്ന​ത്. അ​മ്പ​ല​പ്പു​ഴ ജം​ഗ്ഷ​നി​ൽ തെ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഷോ​പ്പിം​ഗ് കോം​പ്ല​ക്സി​ൽ മു​റി​ക​ളു​ണ്ടെ​ങ്കി​ലും ഇ​ത് ഏ​റ്റെ​ടു​ത്തി​ല്ല. ഓ​ഫീ​സ് പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ഫി​ഷ​റീ​സ് വ​കു​പ്പി​ന്‍റെ സ്ഥ​ല​ത്ത് പു​തി​യ കെ​ട്ടി​ടം നി​ർ​മി​ക്കാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യ​മു​യ​ർ​ന്നി​രി​ക്കു​ന്ന​ത്.