ചാ​ന്ദ്ര​മ​നു​ഷ്യ പ​ര്യ​ട​നം കൗതുകമായി
Tuesday, July 23, 2024 11:41 PM IST
അ​മ്പ​ല​പ്പു​ഴ: കേ​ര​ള ശാ​സ്ത്ര സാ​ഹി​ത്യ പ​രി​ഷ​ത്ത് അ​മ്പ​ല​പ്പു​ഴ മേ​ഖ​ല​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ചാ​ന്ദ്ര​മ​നു​ഷ്യ പ​ര്യ​ട​നം സം​ഘ​ടി​പ്പി​ച്ചു. പു​ന്ന​പ്ര യു​പി​എ​സ്, ജെ​ബി​എ​സ്, അ​റ​വു​കാ​ട് എ​ൽപി, ​ഹൈ​സ്കൂൾ, പ​റ​വൂ​ർ ജിഎ​ച്ച്എ​സ്, ക​ള​ർ​കോ​ട് യുപി അ​ട​ക്കം തെ​രഞ്ഞെ​ടു​ത്ത സ്കൂ​ളി​ലാ​ണ് പ​ര്യ​ട​നം ന​ട​ന്ന​ത്.

തി​രു​വാ​മ്പാ​ടി സ്കൂ​ളി​ലെ എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി സെ​ന​ദി​ൻ സി​ദാ​നാ​ണ് ചാ​ന്ദ്ര​മ​നു​ഷ്യ​നാ​യി ഒ​രു​ങ്ങി​യ​ത്. ഒ​രു സ്കൂ​ളി​ൽ ചാ​ന്ദ്ര പാ​ർ​ല​മെ​ന്‍റിനു തു​ട​ക്കം കു​റി​ച്ചു തെ​രഞ്ഞെ​ടു​ക്ക​പ്പെ​ട്ട 10 കു​ട്ടി​ക​ളെ എം​പി​മാ​രാ​യി നി​യോ​ഗി​ച്ചു.


ചാ​ന്ദ്ര​മ​നു​ഷ്യ​ൻ കു​ട്ടി​ക​ളു​മാ​യി സം​വാ​ദ​വും ന​ട​ത്തി. തു​ട​ർ​ന്ന് ച​ന്ദ്ര​യാ​ൻ പ​തി​പ്പി​ന്‍റെ പു​സ്ത​ക പ്ര​കാ​ശ​ന​വും ന​ട​ന്നു. ജി​ല്ലാ സെ​ക്ര​ട്ട​റി മു​ര​ളി കാ​ട്ടൂ​ർ, മേ​ഖ​ല സെ​ക്ര​ട്ട​റി ഷാ​ജി ഗ്രാ​മ​ദീ​പം, പ്ര​സി​ഡ​ന്‍റ് ബി​ജി​മോ​ൾ, ക​മി​റ്റി അം​ഗ​ങ്ങ​ളാ​യ ഉ​പേ​ന്ദ്ര​ൻ, രാ​മ​ച​ന്ദ്ര​ൻ, ബ​ർ​ക്ക​ത്ത്, ശ​ര​ത്, ഷെ​റി​ന, ഗി​രി പ്ര​സാ​ദ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.