കു​വൈ​റ്റിൽ മരിച്ച നാ​ലം​ഗ കു​ടും​ബ​ത്തി​ന് അ​ന്ത്യ വി​ശ്ര​മ​ത്തി​നാ​യി ക​ല്ല​റ ഒ​രു​ങ്ങി
Tuesday, July 23, 2024 11:40 PM IST
എടത്വ: ​കു​വൈ​റ്റ് അ​ബ്ബാ​സി​യ സൈ​ഫ് പാ​ര്‍​പ്പി​ട സ​മു​ച്ച​യ​ത്തി​ലു​ണ്ടാ​യ അ​ഗ്‌​നിബാ​ധ​യി​ല്‍ വി​ഷ​പ്പു​ക ശ്വ​സി​ച്ച് മ​രി​ച്ച കു​ട്ട​നാ​ട് ത​ല​വ​ടി പ​ഞ്ചാ​യ​ത്ത് ആ​റാം വാ​ര്‍​ഡി​ല്‍ നീ​രേ​റ്റു​പു​റം മു​ള​യ്ക്ക​ല്‍ വീ​ട്ടി​ല്‍ മാ​ത്യു വ​ര്‍​ഗീസ് (ജി​ജോ-42), ഭാ​ര്യ ലി​നി (37), ഒ​ന്‍​പ​താം ക്ലാ​സ് വി​ദ്യ​ര്‍​ഥി​നി​യാ​യ മൂ​ത്ത മ​ക​ള്‍ ഐ​റി​ന്‍ (14), അ​ഞ്ചാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​യാ​യ ഇ​ള​യ മ​ക​ന്‍ ഐ​സ​ക് (11) എ​ന്നി​വ​ര്‍​ക്ക് അ​ന്ത്യവി​ശ്ര​മ​ത്തി​നാ​യി ക​ല്ല​റ ഒ​രു​ങ്ങി.

നാ​ലം​ഗ കു​ടും​ബ​ത്തി​ന്‍റെ സം​സ്‌​കാ​രം ന​ട​ക്കു​ന്ന ത​ല​വ​ടി പ​ടി​ഞ്ഞാ​റേ​ക്ക​ര മാ​ര്‍​ത്തോ​മ്മാ പ​ള്ളി (കു​ഴി​പ്പ​ള്ളി) സെ​മി​ത്തേ​രി​യി​ലാ​ണ് അ​ടു​ത്ത​ടു​ത്താ​യി ക​ല്ല​റ ഒ​രു​ക്കി​യ​ത്.


നാ​ളെ പു​ല​ര്‍​ച്ചെ 5.30ന് ​വി​ലാ​പ​യാ​ത്ര​യാ​യി ജി​ജോ പ​ണി ക​ഴി​പ്പി​ച്ച വീ​ട്ടി​ല്‍ മൃ​ത​ദേ​ഹ​ങ്ങ​ള്‍ എ​ത്തി​ക്കും. 8.30ന് ​പ​ള്ളി​യി​ല്‍ എ​ത്തി​ക്കു​ന്ന മൃ​ത​ദേ​ഹം പൊ​തു​ദ​ര്‍​ശ​ന​ത്തി​നാ​യി വ​യ്ക്കും. 12.30ന് ​പ​ള്ളി​യി​ലെ സം​സ്‌​കാ​ര ശു​ശ്രൂ​ഷ​യ്ക്കുശേ​ഷം മൃ​ത​ദ്ദേ​ഹ​ങ്ങ​ള്‍ സം​സ്‌​ക​രി​ക്കും.