പോ​ളിം​ഗ് ബൂ​ത്തു​ക​ളു​ടെ സു​ര​ക്ഷ ശ​ക്ത​മാ​ക്കും: ക​ള​ക്ട​ര്‍
Sunday, April 21, 2024 5:11 AM IST
ആ​ല​പ്പു​ഴ: ക്രി​ട്ടി​ക്ക​ല്‍ പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ല്‍ സെ​ന്‍​ട്ര​ല്‍ ആം​ഡ് പ്രൊ​ട്ട​ക്ഷ​ന്‍ ഫോ​ഴ്‌​സി​ന്‍റെ (​സിഎപിഫ്) സേ​വ​നം ഉ​ള്‍​പ്പെ​ടെ ഏ​ര്‍​പ്പെ​ടു​ത്തു​മെ​ന്ന് ജി​ല്ലാ തെര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​റാ​യ ജി​ല്ലാ ക​ള​ക്ട​ര്‍. ജി​ല്ല​യി​ലാ​കെ 39 ക്രി​ട്ടി​ക്ക​ല്‍ പോ​ളിം​ഗ് ബൂ​ത്തു​ക​ളാ​ണു​ള്ള​ത്.

തി​ര​ഞ്ഞെ​ടു​പ്പ് നി​രീ​ക്ഷ​ക​രു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ രാഷ്‌ട്രീയ പാ​ര്‍​ട്ടി പ്ര​തി​നി​ധി​ക​ളു​മാ​യു​ള്ള യോ​ഗ​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ജി​ല്ലാ ക​ള​ക്ട​ര്‍. പൊ​തു​നി​രീ​ക്ഷ​ക​രാ​യ പ്ര​ജേ​ഷ് കു​മാ​ര്‍ റാ​ണ, നാ​രാ​യ​ണ്‍ സി​ങ്, പോ​ലീ​സ് നി​രീ​ക്ഷ​ക​ന്‍ ആ​ന​ന്ദ് ശ​ങ്ക​ര്‍ ത​ക്ക്വാ​ലെ, ചെ​ല​വ് നി​രീ​ക്ഷ​ക​നാ​യ യോ​ഗേ​ന്ദ്ര ടി. ​വാ​ക്ക​റെ എ​ന്നി​വ​ര്‍ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.

ജി​ല്ല​യി​ലെ 151 സെ​ന്‍​സി​റ്റീ​വ് ബൂ​ത്തു​ക​ളി​ല്‍ കാ​മ​റ സാ​ന്നി​ധ്യം ഉ​റ​പ്പാ​ക്കും. ക്രി​ട്ടി​ക്ക​ല്‍ ബൂ​ത്തു​ക​ളു​ടെ പ്ര​വേ​ശ​ന ക​വാ​ട​ത്തി​ലും അ​ക​ത്തും കാ​മ​റ നി​രീ​ക്ഷ​ണം ഉ​റ​പ്പു​വ​രു​ത്തും. ഇ​വി​ടെ സു​ര​ക്ഷി​ത​മാ​യ വോ​ട്ടെ​ടു​പ്പി​നാ​യി വെ​ബ്കാ​സ്റ്റിം​ഗ് സം​വി​ധാ​ന​വും ഏ​ര്‍​പ്പെ​ടു​ത്തും. ജി​ല്ല​യി​ലെ ആ​വ​ശ്യ​ങ്ങ​ള്‍​ക്കാ​യി 250-ഓ​ളം വോ​ട്ടിം​ഗ് മെ​ഷീ​നു​ക​ള്‍ അ​ധി​കം എ​ത്തി​ക്കാ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ക്കും. പു​തു​താ​യി കൊ​ണ്ടു​വ​രു​ന്ന മെഷീ​നു​ക​ളു​ടെ റാ​ന്‍​ഡ​മൈ​സേ​ഷ​ന്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക​ള്‍ ഉ​ട​ന്‍ പൂ​ര്‍​ത്തി​യാ​ക്കും. ത​ക​രാ​റു​ക​ള്‍ പ​രി​ഹ​രി​ക്കാ​നാ​യി ഭെ​ല്‍ എ​ൻ​ജി​നി​യ​ര്‍​മാ​രു​ടെ​യും സെ​ക്ട​റ​ല്‍ ഓ​ഫീ​സ​ര്‍​മാ​രു​ടെ​യും ഫ്‌​ലോ​ട്ടിം​ഗ് സം​ഘ​ത്തെ പോ​ളിം​ഗ് ദി​വ​സം നി​യോ​ഗി​ക്കും.
ക​ള​ക്ട​റു​ടെ ചേ​മ്പ​റി​ല്‍ ന​ട​ന്ന യോ​ഗ​ത്തി​ല്‍ വി​വി​ധ രാഷ്‌ട്രീയ പാ​ര്‍​ട്ടി പ്ര​തി​നി​ധി​ക​ളാ​യ ആ​ര്‍. നാ​സ​ര്‍, കെ.​എം. കു​ഞ്ഞു​മോ​ന്‍, സ​ഞ്ജീ​വ് ഭ​ട്ട്, അ​ഡ്വ. കെ.​ആ​ര്‍. മു​ര​ളീ​ധ​ര​ന്‍, ആ​ര്‍. ച​ന്ദ്ര​ന്‍, ആ​ര്‍. ഉ​ണ്ണി​കൃ​ഷ്ണ​ന്‍, എ​സ്.​എ. അ​ബ്ദു​ല്‍ സ​ലാം ല​ബ്ബ, സു​ഭാ​ഷ് ബാ​ബു, എ.​എം. ഇ​ക്ബാ​ല്‍, ഷീ​ന്‍ സോ​ള​മ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.