വ്യാജ വാർത്ത: ഓൺലൈൻ ചാനലിനെതിരേ കേസ്
Sunday, April 21, 2024 5:11 AM IST
ആ​ല​പ്പു​ഴ: തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ല്‍ ഉ​പ​യോ​ഗി​ക്കു​ന്ന ഇ​ല​ക്‌ട്രോണി​ക് വോ​ട്ടിം​ഗ് മെ​ഷീ​നു​ക​ള്‍​ക്ക് ത​ക​രാ​റു​ണ്ടെ​ന്നും ഇ​ല​ക‌്ഷ​ന്‍ ഉ​ദ്യോ​ഗ​സ്ഥ​രും രാ​ഷ്‌ട്രീയ​പ്ര​വ​ര്‍​ത്ത​ക​രും ത​മ്മി​ല്‍ ത​ര്‍​ക്ക​മു​ണ്ടാ​യെ​ന്നും വ്യാ​ജ​വാ​ര്‍​ത്ത പ്ര​ച​രി​പ്പി​ച്ച ഓ​ണ്‍​ലൈ​ന്‍ ചാ​ന​ലി​നെ​തി​രേ കേ​സെ​ടു​ത്തു.

തി​രു​വ​ന​ന്ത​പു​രം സി​റ്റി സൈ​ബ​ര്‍ ക്രൈം ​പോ​ലീ​സ് സ്റ്റേ​ഷ​നി​ലാ​ണ് എ​ഫ്‌​ഐ​ആ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്. നി​യ​മ​ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് ജി​ല്ലാ ക​ള​ക്ട​ര്‍ ന​ല്‍​കി​യ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. നി​യ​മ​ന​ട​പ​ടി​ക്ക് പി​ന്നാ​ലെ ഓ​ണ്‍​ലൈ​ന്‍ ചാ​ന​ലി​ല്‍ നി​ന്ന് വാ​ര്‍​ത്ത പി​ന്‍​വ​ലി​ച്ചു.

ചീ​ഫ് ഇ​ല​ക്ട​റ​ല്‍ ഓ​ഫീ​സ​ര്‍​ക്കെ​തി​രേ അ​ധി​ക്ഷേ​പം ന​ട​ത്തി​യ വി​ഷ​യ​ത്തി​ല്‍ തി​രു​വ​ല്ല പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ എ​ഫ്‌​ഐ​ആ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത് പ്ര​തി​യെ ക​ണ്ടെ​ത്തി മൊ​ബൈ​ല്‍ ഫോ​ണു​ക​ള്‍ പി​ടി​ച്ചെ​ടു​ത്തു.