താ​റാ​വ് കര്‍​ഷ​ക​ർ​ക്ക് പ്ര​ത്യേ​ക പാ​ക്കേ​ജ് ന​ട​പ്പി​ലാ​ക്ക​ണം: ര​മേ​ശ് ചെ​ന്നി​ത്ത​ല
Friday, April 19, 2024 11:54 PM IST
ഹരി​പ്പാ​ട്: ജി​ല്ല​യി​ല്‍ പ​ക്ഷി​പ്പ​നി സ്ഥി​രീ​ക​രി​ച്ചി​ട്ടു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലെ താ​റാ​വ് ക​ര്‍​ഷ​ക​ര്‍​ക്കു​ള്ള ന​ഷ്ട​പ​രി​ഹാ​ര തു​ക അ​ടി​യ​ന്തര​മാ​യി വി​ത​ര​ണം ചെ​യ്യു​ന്ന​തി​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ര​മേ​ശ് ചെ​ന്നി​ത്ത​ല എം​എ​ല്‍​എ മൃ​ഗസം​ര​ക്ഷ​ണ​വ​കു​പ്പ് മ​ന്ത്രി ജെ. ​ചി​ഞ്ചു​റാ​ണി​ക്ക് ക​ത്ത് ന​ല്‍​കി.

ജി​ല്ല​യി​ലെ ച​മ്പ​ക്കു​ളം, എ​ട​ത്വ, ചെ​റു​ത​ന പ​ഞ്ചാ​യ​ത്തുകളിലാ ണ് പ​ക്ഷി​പ്പ​നി സ്ഥി​രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. പ​ക്ഷി​പ്പ​നി നേ​രി​ടു​ന്ന​തി​നു​ള്ള ആ​ക്ഷ​ന്‍ പ്ലാ​നി​ന്‍റെ അ​ട​ിസ്ഥാ​ന​ത്തി​ല്‍ പ്ര​ഭ​വ​കേ​ന്ദ്ര​ത്തി​ല്‍നി​ന്ന് ഒ​രു കി​ലോ​മീ​റ്റ​ര്‍ ചു​റ്റ​ള​വി​ലു​ള്ള വ​ള​ര്‍​ത്തു​പ​ക്ഷി​ക​ളെ ക​ള്ളി​ംഗ് ചെ​യ്യേ​ണ്ടി​വ​രും. പ​ക്ഷി​പ്പ​നി ബാ​ധി​ത മേ​ഖ​ല​യി​ലെ മാം​സം, മു​ട്ട എ​ന്നി​വ​യു​ടെ വി​ല്‍​പ്പ​ന​യ്ക്കും നി​രോ​ധ​ന​മു​ണ്ട്. പ​തി​നാ​യി​ര​ക്ക​ണ​ക്കി​നു താ​റാ​വു​ക​ളെ രോ​ഗ​വ്യാ​പ​നം ത​ട​യു​ന്ന​തി​നാ​യി കൂ​ട്ട​മാ​യി കൊ​ന്നൊ​ടുക്കേ​ണ്ടി​വ​രും.

ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ സാ​മ്പ​ത്തി​ക ന​ഷ്ട​മാ​ണ് താ​റാ​വ് ക​ര്‍​ഷ​ക​ര്‍​ക്ക് ഉ​ണ്ടാ​യി​ട്ടു​ള്ള​ത്. കൊ​ന്നൊ​ടു​ക്കു​ന്ന ഓ​രോ താ​റാ​വി​നും ഇ​രു​ന്നൂ​റു രൂപ വീ​ത​മാ​ണ് സ​ര്‍​ക്കാ​ര്‍ ന​ഷ്ട​പ​രി​ഹാ​ര​മാ​യി ന​ല്‍​കു​ന്ന​ത്.

വ​ര്‍​ധി​ച്ചു​വ​രു​ന്ന ജീ​വി​തച്ചെ​ല​വും ഉ​യ​ര്‍​ന്ന പ​ണ​പ്പെ​രു​പ്പ നി​ര​ക്കും താ​റാ​വ് ക​ര്‍​ഷ​ക​രു​ടെ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​ക​ളും ക​ണ​ക്കി​ലെ​ടു​ക്കു​മ്പോ​ള്‍ ഇ​പ്പോ​ള്‍ ന​ല്‍​കു​ന്ന തു​ക തി​ക​ച്ചും അ​പ​ര്യാ​പ്ത​മാ​ണെന്നും ചെന്നിത്തല മന്ത്രിക്കു നൽകിയ കത്തിൽ പറയുന്നു.

പ​ക്ഷി​പ്പ​നി സ്ഥി​രീ​ക​രി​ച്ചി​ട്ടു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ല്‍ താ​റാ​വു​ക​ളെ ന​ഷ്ട​പ്പെ​ട്ട ക​ര്‍​ഷ​ക​ര്‍​ക്കു​ള്ള ന​ഷ്ട​പ​രി​ഹാ​ര തു​ക അ​ടി​യ​ന്ത​ര​മാ​യി വി​ത​ര​ണം ചെ​യ്യു​ന്ന​തി​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും കൂ​ടാ​തെ നി​ല​വി​ല്‍ ന​ല്‍​കിവ​രു​ന്ന ന​ഷ്ട​പ​രി​ഹാ​ര ത്തുക പ​ര​മാ​വ​ധി വ​ര്‍​ധി​പ്പി​ക്കു​ന്ന​തി​നും കു​ട്ട​നാ​ട്, അ​പ്പ​ര്‍കു​ട്ട​നാ​ട് മേ​ഖ​ല​യി​ലെ താ​റാ​വ് ക​ര്‍​ഷ​ക​രു​ടെ പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കു​ന്ന​തി​ന് പ്ര​ത്യേ​ക പാ​ക്കേ​ജ് പ്ര​ഖ്യാ​പി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി കൂ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും മൃ​ഗ​സം​ര​ക്ഷ​ണ​വ​കു​പ്പ്് മ​ന്ത്രി​ക്ക് ന​ല്‍​കി​യ ക​ത്തി​ല്‍ ര​മേ​ശ് ചെ​ന്നി​ത്ത​ല ആ​വ​ശ്യ​പ്പെ​ട്ടു.