വി​ശ​പ്പു​ര​ഹി​ത എ​ട​ത്വ പ​ദ്ധ​തി​യു​മാ​യി ല​യ​ണ്‍​സ് ക്ല​ബ് ഓ​ഫ് എ​ട​ത്വ ടൗ​ണ്‍
Thursday, February 29, 2024 1:44 AM IST
എ​ട​ത്വ: വി​ശ​പ്പു​ര​ഹി​ത എ​ട​ത്വ പ​ദ്ധ​തി​യു​മാ​യി ല​യ​ണ്‍​സ് ക്ല​ബ് ഓ​ഫ് എ​ട​ത്വ ടൗ​ണ്‍ പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​ന​വും അ​നു​മോ​ദ​ന​വും മാ​ര്‍​ച്ച് മൂന്നിന് ​രാ​വി​ലെ 11 ന് ​എ​ട​ത്വ സെ​ന്‍റ് ജോ​ര്‍​ജ് മി​നി ഹാ​ളി​ല്‍ ന​ട​ക്കും. പ്ര​സി​ഡ​ന്‍റ് ബി​ല്‍​ബി മാ​ത്യു ക​ണ്ട​ത്തി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

അ​ഡ്മി​നി​സ്‌​ട്രേ​റ്റ​ര്‍ ബി​നോ​യി ജോ​സ​ഫ് ക​ള​ത്തൂ​ര്‍ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ക്കും. മെ​ംബര്‍​ഷി​പ്പ് കാ​മ്പ​യി​ൻ ചെ​യ​ര്‍​മാ​ന്‍ പി.​ഡി. ര​മേ​ശ് കു​മാ​ര്‍ മു​ഖ്യ​സ​ന്ദേ​ശം ന​ല്കും. ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ന​ട​ത്തി​യ ബി​ന്ദു ജ​യ​കു​മാ​റി​നെ അ​നു​മോ​ദി​ക്കു​മെ​ന്ന് സെ​ക്ര​ട്ട​റി ഡോ. ​ജോ​ണ്‍​സ​ണ്‍ വി. ​ഇ​ടി​ക്കു​ള, ട്ര​ഷ​റ​ര്‍ ജോ​ര്‍​ജുകു​ട്ടി പീ​ടീ​ക​പ്പ​റ​മ്പി​ല്‍, ചാ​രി​റ്റി പ്രോ​ഗ്രാം ചെ​യ​ര്‍​മാ​ന്‍ വി​ല്‍​സ​ന്‍ ജോ​സ​ഫ് എ​ന്നി​വ​ര്‍ അ​റി​യി​ച്ചു.