ചേ​ലൊ​ത്ത ചേ​ർ​ത്ത​ല പ​ദ്ധ​തി: ര​ണ്ടു വാ​ര്‍​ഡു​ക​ള്‍കൂ​ടി പ​ദ​വി നേ​ടി
Wednesday, March 29, 2023 10:29 PM IST
ചേ​ര്‍​ത്ത​ല: ന​ഗ​ര​ത്തെ മാ​ലി​ന്യ​മു​ക്ത​മാ​ക്കാ​നു​ള്ള തീ​വ്രയ​ജ്ഞ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ഗ​ര​സ​ഭ ആ​വി​ഷ്ക​രി​ച്ച് ന​ട​പ്പി​ലാ​ക്കു​ന്ന ചേ​ലൊ​ത്ത ചേ​ർ​ത്ത​ല പ​രി​പാ​ടി​യി​ൽ ര​ണ്ടു വാ​ർ​ഡു​ക​ൾ കൂ​ടി സ​മ്പൂ​ർ​ണ ശു​ചി​ത്വ പ​ദ​വി കൈ​വ​രി​ച്ചു.

ഏ​ഴ്, 23 എ​ന്നീ വാ​ർ​ഡു​ക​ളാ​ണ് സ​മ്പൂ​ർ​ണ ശു​ചി​ത്വ വാ​ർ​ഡു​ക​ളാ​യി പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ട​ത്. 23-ാം വാ​ർ​ഡ് ശു​ചി​ത്വ പ്ര​ഖ്യാ​പ​നം ക​രു​വ സ്കൂളി​ൽ ചെ​യ​ർ​പേ​ഴ്സ​ൺ ഷേ​ർ​ളി ഭാ​ർ​ഗ​വ​ൻ നി​ർ​വ​ഹി​ച്ചു. വൈ​സ് ചെ​യ​ർ​മാ​ൻ ടി.​എ​സ്. അ​ജ​യ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ന​ഗ​ര​സ​ഭ കോ​ണ്‍​ഗ്ര​സ് പാ​ര്‍​ല​മെ​ന്‍റ​റി പാ​ര്‍​ട്ടി നേ​താ​വ് പി.​ ഉ​ണ്ണി​കൃ​ഷ്ണ​ൻ ബ​യോ​ബി​ൻ വി​ത​ര​ണ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ഏ​ഴാം വാ​ർ​ഡി​ന്‍റെ ശു​ചി​ത്വ പ്ര​ഖ്യാ​പ​നം നെ​ടു​മ്പ്ര​ക്കാ​ട് യു​പി സ്കൂ​ളി​ൽ പി​ന്നാക്ക വി​ക​സ​ന കോ​ർ​പ​റേ​ഷ​ൻ ചെ​യ​ർ​മാ​ൻ കെ. പ്ര​സാ​ദ് നി​ർ​വ​ഹി​ച്ചു. കാ​ഥി​ക​ൻ മു​തു​കു​ളം സോ​മ​നാ​ഥ് ബ​യോ​ബി​ൻ വി​ത​ര​ണ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

ലി​സി ടോ​മി ശു​ചി​ത്വ രേ​ഖ ഏ​റ്റു​വാ​ങ്ങി. 32, 24, അ​ഞ്ച്, എ​ട്ട് എ​ന്നീ വാ​ർ​ഡു​ക​ൾ ഇ​തി​നു മു​ൻ​പ് സ​മ്പൂ​ർ​ണ ശു​ചി​ത്വ വാ​ർ​ഡാ​യി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.