വെച്ചൂച്ചിറയിൽ നാടൻ കർഷക വിപണി
1452923
Friday, September 13, 2024 3:05 AM IST
റാന്നി: സ്വാശ്രയ കർഷക സമിതി വെച്ചൂച്ചിറ വിപണിയുടെ ഓണം വിപണിയിൽ നാടൻ വിഭവങ്ങൾക്ക് 30 ശതമാനം വരെ വിലക്കുറവിൽ ലഭിക്കും. ഇന്നലെ ആരംഭിച്ച വിപണിയുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റ്റി.കെ. ജെയിംസും ആദ്യവിൽപന വാർഡ് മെംബർ റ്റി.കെ. രാജനും നിർവഹിച്ചു.
അംഗങ്ങളിൽനിന്ന് ഉയർന്ന വില നൽകി ശേഖരിക്കുന്ന വിഭവങ്ങൾ പിന്നീട് 30 ശതമാനം വരെ വില കുറച്ചാണ് ഉപഭോക്താക്കൾക്ക് നൽകുകയെന്ന് വിപണി പ്രസിഡന്റ് പി.റ്റി. മാത്യു പറഞ്ഞു. ഡെപ്യൂട്ടി മാനേജർ അനി ഉമ്മൻ അലക്സാണ്ടർ, കെ.സി. തോമസ് തുടങ്ങിയവർ പ്രസംഗിച്ചു. 14 വരെയാണ് വിപണിയുടെ പ്രവർത്തനം.
റാന്നി: പഴവങ്ങാടി ഗ്രാമ പഞ്ചായത്ത് കൃഷി ഭവന്റെ നേതൃത്വത്തിൽ ഓണച്ചന്ത ആരംഭിച്ചു. കൃഷി ഭവൻ അങ്കണത്തിൽ നടക്കുന്ന ചന്ത നാളെ സമാപിക്കും.