മല്ലപ്പള്ളി: തിരുവല്ല - മല്ലപ്പള്ളി റോഡിൽ മാർക്കറ്റിനു സമീപം വാഹനങ്ങളുടെ കൂട്ടയിടി. ഇന്നലെ രാവിലെ പത്തോടെ തിരുവല്ല റോഡിൽനിന്നുവന്ന കാറിന്റെ ഡ്രൈവർ ബ്രേക്കിനു പകരം ആക്സിലറേറ്ററിൽ കാൽ അമർത്തിയതോടെയാണ് അപകടം ഉണ്ടായത്.
രണ്ട് ആക്ടിവ സ്കൂട്ടറുകൾ, ഒരു റ്റാറ്റ എയിസ് പിക്കപ്പ്, മൂന്ന് കാറുകൾ എന്നിവയിലാണ് കാറിടിച്ചത്. സമീപം ഉള്ള ബേക്കറിയുടമ ഓടി മാറിയതിനാൽ അപകടം ഒഴിവായി. കാറിനുള്ളിലെ എയർ ബാഗ് പ്രവർത്തിച്ചതിനാൽ അപകടം ഒഴിവായി.