ഡിവൈൻ ലോ കോളജിൽ ഓണാഘോഷം
1452924
Friday, September 13, 2024 3:05 AM IST
പത്തനാപുരം: ഡിവൈൻ ലോ കോളജിൽ ഓണാഘോഷം നടന്നു. മേളവാദ്യങ്ങളും മാവേലിയും പുലികളിയും അകമ്പടിയേകിയ ഘോഷയാത്ര പത്തനാപുരം നഗരത്തെ വർണാഭമാക്കി.
ഘോഷയാത്രയ്ക്കുശേഷം അത്തപ്പൂക്കള മത്സരം, ഉറിയടി മത്സരം, വടംവലി, ബിസ്കറ്റ് കടി, സുന്ദരിക്ക് പൊട്ടുതൊടീൽ, സ്പൂൺ ആൻഡ് ലെമൺ, മലയാളി മങ്ക, കസേരകളി, പൊങ്ങച്ചം പറച്ചിൽ തുടങ്ങി വിവിധ മത്സരങ്ങൾ നടന്നു.
സമാപന സമ്മേളനവും സമ്മാനദാനവും സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു നിർവഹിച്ചു. പ്രിൻസിപ്പൽ എൻ. ബിനു, അക്കാഡമിക് ഡയറക്ടർ ഡോ.കെ. വത്സലാമ്മ, വൈസ് പ്രിൻസിപ്പൽ സുശാന്ത് ചന്ദ്രൻ, ഡയറക്ടർ ഷൈൻ ഡാനിയേൽ തുടങ്ങിയവർ പ്രസംഗിച്ചു.