ഭിന്നശേഷി പ്രവര്‍ത്തക സംഗമം
1452908
Friday, September 13, 2024 2:51 AM IST
പത്തനംതിട്ട: ഡിഫറന്റ്ലി ഏബിള്‍ഡ് പേഴ്സണ്‍സ് ആൻഡ് പേരന്റ്സ് അസോസിയേഷന് ഓഫ് കേരളയുടെ സംസ്ഥാന ഭിന്നശേഷി പ്രവര്‍ത്തക സംഗമം പത്തനംതിട്ട വൈഎംസിഎ ഹാളില്‍ കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.
ഭക്ഷ്യധാന്യ കിറ്റ് വിതരണത്തിന്റെയും ഭിന്നശേഷി സൗഹൃദ ഉപകരണങ്ങളുടേയും വിതരണോദ്ഘാടനം നഗരസഭാധ്യക്ഷന്‍ റ്റി. സക്കീര്‍ ഹുസൈന് നിര്‍വഹിച്ചു. സംസ്ഥാന രക്ഷാധികാരി സാമുവേല്‍ പ്രക്കാനം അധ്യക്ഷത വഹിച്ചു.
അസോസിയേഷന് ജനറല്‍ സെക്രട്ടറി കെ. സിയാദ്, വൈഎംസിഎ മുന്‍ ദേശീയ പ്രസിഡന്റ് ഡോ. ലെബി ഫിലിപ്പ് മാത്യു, ജോസ് ഏബ്രഹാം, കെഎച്ച്ആര്‍എ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എം. രാജ, സിനു ഏബ്രഹാം, റംല ബീവി ,
കെ. മന്മഥന് നായര്‍, അനിത ആര്. പിള്ള, ഹാജിറ ജബ്ബാര്‍, ലിജോ കല്ലുവിളയില്‍ എന്നിവര്‍ പ്രസംഗിച്ചു. പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡന്റ് ജി. സദാനന്ദന് നായര്‍ ഉദ്ഘാടനം ചെയ്തു.