ലൈഫ് ലൈൻ ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ടിൽ കീ ഹോൾ വഴിയുള്ള ബൈപാസ് ശസ്ത്രക്രിയയ്ക്ക് തുടക്കമിട്ടു
1452919
Friday, September 13, 2024 3:05 AM IST
അടൂർ: ലൈഫ് ലൈൻ ആശുപത്രിയിലെ കാർഡിയാക് സർജറി വിഭാഗത്തിൽ കീ ഹോൾ വഴിയുള്ള ബൈപാസ് സർജറിക്ക് തുടക്കമിട്ടു. ഹൃദയത്തിലെ പ്രധാന രക്തധമനിയിൽ ബ്ലോക്ക് ഉണ്ടായിരുന്ന 70 വയസുള്ള രോഗിയിലാണ് ചികിത്സ വിജയകരമായി നടപ്പിലാക്കിയത് .
ചെറിയ മുറിവിലൂടെയുള്ള ശസ്ത്രക്രിയയ്ക്ക് ആശുപത്രിവാസം കുറവാണെന്നും രോഗിക്ക് തിരിച്ചു ജീവിതത്തിലേക്കു മടങ്ങിവരാൻ എളുപ്പമാണെന്നും കാർഡിയാക് സർജറി വിഭാഗം മേധാവി ഡോ. രാജഗോപാൽ അഭിപ്രായപ്പെട്ടു.
ഈ പ്രത്യേക ബൈപാസ് രീതിക്ക് അനുയോജ്യമായ രോഗികളെ കൃത്യമായി തെരഞ്ഞെടുക്കുക എന്നത് സുപ്രധാനമാണെന്ന് സീനിയർ കാർഡിയോളജിസ്റ്റ് ഡോ. വിനോദ് മണികണ്ഠൻ പറഞ്ഞു .
കാർഡിയോളജി വിഭാഗം മേധാവി ഡോ. സാജൻ അഹമ്മദ്, കാർഡിയാക് അനസ്തേഷ്യാ വിഭാഗം മേധാവി ഡോ. അജിത് സണ്ണി, കാർഡിയാക് സർജൻ ഡോ. സുജിത്, കാർഡിയോളോജിസ്റ്റുകളായ ഡോ. ശ്യാം ശശിധരൻ , ഡോ. കൃഷ്ണമോഹൻ , ഡോ. ചെറിയാൻ ജോർജ്, ഡോ. ചെറിയാൻ കോശി എന്നിവർ അടങ്ങുന്ന ടീമാണ് ചികിത്സയ്ക്കു നേതൃത്വം നൽകിയത്.