സൗത്ത് സോൺ കലോത്സവം
1452922
Friday, September 13, 2024 3:05 AM IST
അമ്പലപ്പുഴ: കേരള ആരോഗ്യ സർവകലാശാല സൗത്ത് സോൺ കലോത്സവം 27 മുതൽ 30 വരെ ആലപ്പുഴ ഗവ. ടിഡി മെഡിക്കൽ കോളജിൽ നടത്തും. സംഘാടക സമിതി രൂപീകരണ യോഗം എച്ച്. സലാം എംഎൽഎ ഉദ്ഘാടനം ചെയ്തു. ടിഡി മെഡിക്കൽ കോളജ് ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ സർവകലാശാല യൂണിയൻ ജോയിന്റ് സെക്രട്ടറി ആഷിക് അധ്യക്ഷനായി.
നഴ്സിംഗ് കോളജ് ചെയർമാൻ അഷിത, ഡെന്റൽ കോളജ് ചെയർമാൻ അൻവാസ്, യൂണിയൻ കൗൺസിലർ സാൻ മരിയ, എം ലുലു, ശിവപ്രസാദ്, ജെഫിൻ സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: എച്ച്. സലാം എംഎൽഎ (രക്ഷാധികാരി), ആർ. രാഹുൽ (ചെയർമാൻ), എം. ശിവപ്രസാദ് (ജനറൽ കൺവീനർ).