റോഡരികിലെ മാലിന്യക്കൂന്പാരം യാത്രക്കാർക്കും തടസം
1452907
Friday, September 13, 2024 2:51 AM IST
റാന്നി: കോടിക്കണക്കിന് രൂപ ചെലവഴിച്ച് ഉന്നതനിലവാരത്തിൽ നിർമിച്ച ഇട്ടിയപ്പാറ - ബംഗ്ലാംകടവ് റോഡിൽ ഐത്തല സെന്റ് കുര്യാക്കോസ് പള്ളിയോടു ചേർന്ന ഭാഗത്ത് വാഹന, കാൽനട യാത്രക്കാരുടെ കാഴ്ച മറയ്ക്കത്തക്ക രീതിയിൽ ചപ്പു ചവറുകളും മാലിന്യവും തള്ളുന്നതായി പരാതി.
സമീപ പുരിയിടങ്ങളിലെ മാലിന്യം മുഴുവൻ അപകടകരമായ രീതിയിൽ റോഡിലേക്കു തള്ളിയിരിക്കുകയാണ്. റോഡിന്റെ ഒരു സൈഡിൽ മാലിന്യ കൂമ്പാരം നിറച്ചിരിക്കുമ്പോൾത്തന്നെ മറു വശത്ത് കപ്പയും ചേന്പും അടക്കം കൃഷിയും ഇറക്കിയിരിക്കുകയാണ്. ഇതുകാരണം പള്ളിയിൽ വരുന്ന പൊതുജനങ്ങൾക്ക് വാഹനം പാർക്ക് ചെയ്യാൻ കഴിയുന്നില്ല.
അടിയന്തരമായി മാലിന്യം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് പിഡബ്ല്യുഡിക്കും ഗ്രാമപഞ്ചായത്തിനും വാർഡ് മെംബർ ബ്രില്ലി ബോബി ഏബ്രഹാം പരാതി നൽകി. റോഡരികിലെ കൃഷിയും യാത്രയ്ക്കു തടസമാകുന്നുണ്ട്.