റാന്നി: പെരുമ്പുഴ താലൂക്ക് ആശുപത്രിയുടെ താഴെ പാർക്കിംഗ് ഗ്രൗണ്ടിൽ പ്രത്യേകം തയാറാക്കിയ സ്ഥലത്ത് വനിതാ വിപണന കേന്ദ്രം പ്രമോദ് നാരായൺ എംഎൽഎ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ഉത്പന്നങ്ങൾ വിപണനം നടത്തുക എന്നതാണ് പദ്ധതി. റാന്നി പഞ്ചായത്ത് ഗ്രാമപ്രസിഡന്റ് കെ.ആർ. പ്രകാശ് അധ്യക്ഷത വഹിച്ചു .
മുൻ പ്രസിഡന്റുമാർ, സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങൾ, ബ്ലോക്ക് പഞ്ചായത്തംഗങ്ങൾ, സിഡിഎസ്, എഡിഎസ്, ഹരിത കർമ സേന അംഗങ്ങൾ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ തുടങ്ങി വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന ഒട്ടനവധി അളുകൾ പങ്കെടുത്തു. കെയർ എൻ സേഫ് ഉത്പന്നങ്ങൾക്കായി പ്രത്യേക സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.