അഭിഭാഷകർ പ്രതിഷേധിച്ചു
1452916
Friday, September 13, 2024 3:05 AM IST
പൊൻകുന്നം: ആലപ്പുഴ ബാറിലെ സീനിയർ അഭിഭാഷകൻ ഗോപകുമാർ പാണ്ഡവത്തിന് നേരെയുണ്ടായ പോലീസ് അതിക്രമത്തിൽ കാഞ്ഞിരപ്പള്ളി കോടതിയിലെ അഭിഭാഷകർ പ്രതിഷേധിച്ചു. പ്രസിഡന്റ് അഡ്വ. ജോളി ജയിംസ് അധ്യക്ഷത വഹിച്ചു.
അഭിഭാഷക സംരക്ഷണനിയമം നടപ്പാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. അഭിഭാഷകർക്കെതിരെയുള്ള കുറ്റങ്ങളിൽ ജാമ്യമില്ലാ വകുപ്പുകൾ കൂട്ടിച്ചേർക്കണമെന്ന് ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് ചീഫ് വിപ്പ് ഡോ. എൻ. ജയരാജിനും സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎയ്ക്കും നിവേദനം നൽകും.