പ​ര​വൂ​രി​ലെ ഒാ​ട്ടോറി​ക്ഷ തൊഴി​ലാ​ളി​ക​ള്‍ പ്ര​ക്ഷോ​ഭ​ത്തി​നൊരുങ്ങുന്ന ു
Wednesday, October 23, 2024 5:47 AM IST
പ​ര​വൂ​ര്‍: അ​ന​ധി​കൃ​ത ഓ​ട്ടോ​റി​ക്ഷ സ​ര്‍​വീ​സു​ക​ള്‍ പ​ര​വൂ​രി​ലെ അം​ഗീ​കൃ​ത ഓ​ട്ടോ​റി​ക്ഷ തൊ​ഴി​ലാ​ളി​ക​ളെ വ​ഴി​യാ​ധാ​ര​മാ​ക്കു​ന്നു​വെ​ന്ന് ആ​രോ​പി​ച്ച് പ്ര​ക്ഷോ​ഭം സം​ഘ​ടി​പ്പി​ക്കാ​നൊ​രു​ങ്ങു​ന്നു. ടാ​ക്സി പെ​ർ​മി​റ്റ് ഉ​ൾ​പ്പെ​ടെ എ​ല്ലാ​വി​ധ നി​യ​മ​പ​ര​മാ​യ രേ​ഖ​ക​ളു​മു​ള്ള ഓ​ട്ടോ​റി​ക്ഷ​ക​ൾ​ക്ക് സ​വാ​രി പോ​കാ​ൻ അ​വ​സ​രം ല​ഭി​ക്കാ​ത്ത​താ​ണ് പ്ര​ക്ഷോ​ഭ​ത്തി​ന് കാ​ര​ണ​മെ​ന്ന് ഓ​ട്ടോ തൊ​ഴി​ലാ​ളി​ക​ൾ പ​റ​ഞ്ഞു.

ജി​ല്ല​യി​ലെ പ്ര​ധാ​ന​ന​ഗ​ര​സ​ഭാ​കേ​ന്ദ്ര​മാ​യ പ​ര​വൂ​രി​ലാ​ണ് അ​ന​ധി​കൃ​ത ഓ​ട്ടോ​റി​ക്ഷ ഗു​ണ്ടാ​സം​ഘ​ത്തി​ന്‍റെ വി​ള​യാ​ട്ടം. പ​ര​വൂ​രി​ല്‍ നി​ന്നും പൊ​ഴി​ക്ക​ര​യ്ക്കും തി​രി​ച്ചും പെ​ര്‍​മി​റ്റും മ​തി​യാ​യ രേ​ഖ​ക​ളും ഇ​ല്ലാ​ത്ത ഒ​രു ഡ​സ​നോ​ളം ഓ​ട്ടോ​റി​ക്ഷ​ക​ളാ​ണ് ചെ​യി​ന്‍ സ​ര്‍​വീ​സ് മാ​തൃ​ക​യി​ല്‍ സ​വാ​രി​ന​ട​ത്തു​ന്ന​ത്.​ഇ​ക്കാ​ര​ണ​ത്താ​ല്‍ പ​ര​വൂ​ര്‍ ഓ​ട്ടോ​റി​ക്ഷ സ്റ്റാ​ന്‍റു​ക​ളി​ല്‍ യാ​ത്ര​ക്കാ​രെ കാ​ത്ത് മ​ണി​ക്കൂ​റു​ക​ളോ​ളം കി​ട​ക്കു​ന്ന അം​ഗി​കൃ​ത ഓ​ട്ടോ​റി​ക്ഷ​ക​ള്‍​ക്ക് പ​ല​ദി​വ​സ​ങ്ങ​ളി​ലും കൈ​നീ​ട്ടം ഓ​ടാ​ന്‍ പോ​ലും സാ​ധി​ക്കു​ന്നി​ല്ല.

ഇ​ത്ത​രം അ​ന​ധി​കൃ​ത​സ​ര്‍​വീ​സ് ന​ട​ത്തു​ന്ന ആ​ട്ടോ​റി​ക്ഷ​ക​ളു​ടെ പൂ​ര്‍​ണ​വി​വ​ര​ങ്ങ​ള്‍ ചേ​ര്‍​ത്ത് പ​ര​വൂ​ര്‍ എ​സ്എ​ച്ച്ഒ കൊ​ല്ലം ജോ​യി​ന്‍റ് ആ​ര്‍​ടി​ഒ, കൊ​ല്ലം എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് ആ​ര്‍​ടി​ഒ​എ​ന്നി​വ​ര്‍​ക്ക് പ​രാ​തി ന​ല്‍​കി​യെ​ങ്കി​ലും അ​ന​ങ്ങാ​പാ​റ ന​യ​മാ​ണ് അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്ത് നി​ന്നും ഉ​ണ്ടാ​കു​ന്ന​ത്. ഇ​ത്ത​രം അ​ന​ധി​കൃ​ത ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​ര്‍​മാ​രും അം​ഗീ​കൃ​ത ഓ​ട്ടോ​റി​ക്ഷ​തൊ​ഴി​ലാ​ളി​ക​ളും ത​മ്മി​ല്‍ വാ​ക്ക് ത​ര്‍​ക്ക​വും സം​ഘ​ര്‍​ഷ​വും പ​തി​വാ​കു​ക​യാ​ണ്.


ഗ​താ​ഗ​ത​മ​ന്ത്രി, ഗ​താ​ഗ​ത​ക​മ്മീ​ഷ​ണ​ര്‍ എ​ന്നി​വ​ര്‍​ക്ക് ഇ​ക്കാ​രൃം ചു​ണ്ടി​ക്കാ​ട്ടി പ​രാ​തി​ന​ല്‍​കു​വാ​ന്‍ തീ​രു​മാ​നി​ച്ചി​രി​ക്കു​ക​യാ​ണ് അം​ഗി​കൃ​ത ഓ​ട്ടോ​റി​ക്ഷ​തൊ​ഴി​ലാ​ളി​ക​ള്‍.​ഇ​ത്ത​രം അ​ന​ധി​കൃ​ത​സ​ര്‍​വീ​സ് മൂ​ലം പ​ര​വൂ​ര്‍ -പൊ​ഴി​ക്ക​ര റൂ​ട്ടി​ലോ​ടു​ന്ന സ്വ​കാ​രൃ ബ​സു​ക​ളും പ​ര​വൂ​രി​ല്‍​ട്രി​പ്പ് അ​വ​സാ​നി​പ്പി​ക്കു​ന്നു. ഇ​ക്കാ​ര്യ​ത്തി​ല്‍ സ​ത്വ​ര​ന​ട​പ​ടി ഉ​ണ്ടാ​യി​ല്ലെ​ങ്കി​ൽ ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭം ആ​രം​ഭി​ക്കു​മെ​ന്ന് ഓ​ട്ടോ​റി​ക്ഷ തൊ​ഴി​ലാ​ളി​ക​ള്‍ മു​ന്ന​റി​യി​പ്പ് ന​ല്‍​കി.