മി​ല്‍​മ തൊഴി​ലാ​ളി യൂ​ണി​യ​ന്‍ പ​ണി​മു​ട​ക്ക് പി​ന്‍​വ​ലി​ച്ചു
Wednesday, October 23, 2024 5:10 AM IST
കൊല്ലം: മി​ല്‍​മ തൊ​ഴി​ലാ​ളി​യൂ​ണി​യ​നു​ക​ള്‍ ആ​ഹ്വാ​നം ചെ​യ്ത മി​ന്ന​ല്‍ പ​ണി​മു​ട​ക്ക് ജി​ല്ലാ ലേ​ബ​ര്‍ ഓ​ഫീ​സ​റു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തെ തു​ട​ര്‍​ന്ന് പി​ന്‍​വ​ലി​ക്കാ​ന്‍ തീ​രു​മാ​നി​ച്ചു. കൊ​ല്ലം മി​ല്‍​മ ഡ​യ​റി​യി​ലെ തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് എ​തി​രെ മാ​നേ​ജ്‌​മെ​ന്‍റ് പോ​ലീ​സ് കേ​സ് ഫ​യ​ല്‍ ചെ​യ്ത​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് ജി​ല്ലാ മി​ല്‍​മ എം​പ്ലോ​യീ​സ് ആ​ന്‍റ് അ​ദ​ര്‍ വ​ര്‍​ക്കേ​ഴ്സ് യൂ​ണി​യ​ന്‍ (ബിഎംഎ​സ്), മി​ല്‍​മ ലോ​റി​ത്തൊ​ഴി​ലാ​ളി യൂ​ണി​യ​ന്‍ (സിഐടി​യു) എ​ന്നീ സം​ഘ​ട​ന​ക​ളാ​ണ് പ​ണി​മു​ട​ക്കി​ന് ആ​ഹ്വാ​നം ചെ​യ്ത​ത്.

ഒ​ത്തു​തീ​ര്‍​പ്പ് വ്യ​വ​സ്ഥ​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ തൊ​ഴി​ലാ​ളി​ക​ള്‍​ക്കെ​തി​രെ ഫ​യ​ല്‍ ചെ​യ്ത കേ​സ് പി​ന്‍​വ​ലി​ക്കു​ന്ന​തി​നും ജീ​വ​ന​ക്കാ​രെ ശി​ക്ഷ​ണ​ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യി മാ​റ്റി​നി​ര്‍​ത്തു​ന്ന​ത് ഉ​ള്‍​പ്പെ​ടെ​യു​ള്ള വി​ഷ​യ​ങ്ങ​ളി​ല്‍ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തി​നു​മു​മ്പ് ബ​ന്ധ​പ്പെ​ട്ട യൂ​ണി​യ​നു​ക​ളു​മാ​യും ക​രാ​റു​കാ​രു​മാ​യും ച​ര്‍​ച്ച ന​ട​ത്താ​ന്‍ ധാ​ര​ണ​യാ​യി. മാ​നേ​ജ്‌​മെ​ന്‍റിന് മു​ന്‍​കൂ​ര്‍ നോ​ട്ടീ​സ് ന​ല്‍​കാ​തെ മി​ന്ന​ല്‍ പ​ണി​മു​ട​ക്ക് ആ​ഹ്വാ​നം ചെ​യ്യി​ല്ലെ​ന്നും യൂ​ണി​യ​നു​ക​ള്‍ ഉ​റ​പ്പു​ന​ല്‍​കി​യ​താ​യും ജി​ല്ലാ ലേ​ബ​ര്‍ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു.


യോ​ഗ​ത്തി​ല്‍ മാ​നേ​ജ്മെ​ന്‍റിനെ പ്ര​തി​നി​ധീ​ക​രി​ച്ച് മി​ല്‍​മ കൊ​ല്ലം ഡ​യ​റി മാ​നേ​ജ​ര്‍, സെ​ക്ഷ​ന്‍ ഹെ​ഡ് (മാ​ര്‍​ക്ക​റ്റി​ങ്), തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ള്‍​ക്കു വേ​ണ്ടി എ​സ്. രാ​ജ്‌​മോ​ഹ​ന്‍, ടി. ​സി​ജു (മി​ല്‍​മ ലോ​റി​ത്തൊ​ഴി​ലാ​ളി യൂ​ണി​യ​ന്‍ സിഐടിയു), ഡി. ​എ​സ്. ഉ​ണ്ണി, പി.​വി. അ​നി​ല്‍​കു​മാ​ര്‍, കെ. ​അ​നി​ല്‍​കു​മാ​ര്‍, സു​ദ​ര്‍​ശ​ന​ന്‍, കെ. ​സ​ന്തോ​ഷ്‌​കു​മാ​ര്‍ (കൊ​ല്ലം ജി​ല്ലാ മി​ല്‍​മ എം​പ്ലോ​യീ​സ് ആ​ന്‍റ് അ​ദ​ര്‍ വ​ര്‍​ക്കേ​ഴ്‌​സ് യൂ​ണി​യ​ന്‍- ബിഎംഎ​സ്) എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.