ന​വീ​ക​രി​ച്ച പ്ലാ​പ്പ​ള്ളി - സ​ദാ​ന​ന്ദ​പു​രം റോഡ് ഇ​ന്ന് ഉ​ദ്ഘാ​ട​നം ചെ​യ്യും
Wednesday, October 23, 2024 5:47 AM IST
കൊ​ട്ടാ​ര​ക്ക​ര:​ ന​വീ​ക​രി​ച്ച പ്ലാ​പ്പ​ള്ളി സ​ദാ​ന​ന്ദ​പു​രം റോ​ഡി​ന്‍റെ ഉ​ദ്ഘാ​ട​നം ഇ​ന്ന് പ്ലാ​പ്പ​ള്ളി ജം​ഗ്ഷ​നി​ൽ മ​ന്ത്രി കെ .​എ​ൻ. ബാ​ല​ഗോ​പാ​ൽ നി​ർ​വഹി​ക്കും.

കൊ​ട്ടാ​ര​ക്ക​ര ന​ഗ​ര സ​ഭ, ഉ​മ്മ​ന്നൂ​ർ വെ​ട്ടി​ക്ക​വ​ല പ​ഞ്ചാ​യ​ത്തു​ക​ളി​ൽ കൂ​ടി ക​ട​ന്നു പോ​കു​ന്ന തൃ​ക്ക​ണ്ണ​മം​ഗ​ൽ പ്ലാ​പ്പ​ള്ളി സ​ദാ​ന​ന്ദ​പു​രം റോ​ഡ് ആറ് കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് ന​വീ​ക​രി​ച്ച​ത്.​ആ​ധു​നി​ക രീ​തി​യി​ൽ ബി ​എം ബി ​സി നി​ല​വാ​ര​ത്തി​ലാ​ണ് നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച​ത്.​

വൈ​കുന്നേരം നാലിന് ​പ്ലാ​പ്പ​ള്ളി ജം​ഗ്ഷ​നി​ൽ ന​ട​ക്കു​ന്ന യോ​ഗ​ത്തി​ൽ വെ​ട്ടി​ക്ക​വ​ല ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ്എ​സ് .ര​ഞ്ജി​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ന​ഗ​ര സ​ഭ ചെ​യ​ർ​മാ​ൻ എ​സ്. ആ​ർ .ര​മേ​ശ്‌, ഗ്രാ​മ പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റുമാ​രാ​യ ഷീ​ബ ചെ​ല്ല​പ്പ​ൻ, അ​സീ​സ് , ജി​ല്ലാ പ​ഞ്ചാ​യ​ത്ത്‌ അം​ഗം ജ​യ​ശ്രീ വാ​സു​ദേ​വ​ൻ പി​ള്ള ,ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്ത്‌ അം​ഗ​ങ്ങ​മാ​യ സു​നി​ൽ ടി ​.ഡാ​നി​യ​ൽ, സി​നി ജോ​സ് മ​റ്റ് ജ​ന​പ്ര​തി​നി​ധി​ക​ൾ, സാ​മൂ​ഹ്യ രാ​ഷ്ട്രീ​യ നേ​താ​ക്ക​ൾ ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും


എംപിക്ക് സ്വീകരണം നൽകി

കൊല്ലം: എ​ൻ. കെ ​പ്രേ​മ​ച​ന്ദ്ര​ൻ എംപിയ്ക്ക് ആ​ർഎ​സ്പി ​പ​ള്ളി​മു​ക്ക് ഡി​വി​ഷ​ൻ ക​മ്മി​റ്റി സ്വീകരണം ന​ൽ​കി​.​ പാ​ർ​ട്ടി​നി​യ​ജ​ക മ​ണ്ഡ​ലം സെ​ക്ര​ട്ട​റി എ​ൻ നൗ​ഷാ​ദ് അധ്യക്ഷ​ത വ​ഹി​ച്ചു. ഗോ​പ​കു​മാ​ർ, സ​ജി. ഡി. ​ആ​ന​ന്ദ്. അ​ഷ​റ​ഫ്, പ്ര​കാ​ശ് പു​രു​ഷോ​ത്ത​മ​ൻ, സ​ജി​താ, ന​വാ​സ്, സി​യാ​ദ്, സു​ധീ​ർ, ഭാ​ര​തി​യ​മ്മ, സു​ശീ​ല തു​ട​ങ്ങി​യ​വ​ർ പ്രസംഗി​ച്ചു.