എംഡിഎംഎയു​മാ​യി യു​വാ​വ് പി​ടി​യി​ൽ
Wednesday, October 23, 2024 5:10 AM IST
കൊ​ട്ടാ​ര​ക്ക​ര : റൂ​റ​ൽ എ​സ് പി ​സാ​ബു മാ​ത്യു​വി​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ബംഗ്ലൂരി​ൽ നി​ന്നും ക​ട​ത്തി​കൊ​ണ്ട് വ​ന്ന എം ​ഡി എം ​എ യു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ലാ​യി. മാ​രാ​രി​തോ​ട്ടം ക​ല്ലേ​ലി​ഭാ​ഗം ര​ജി ഭ​വ​നി​ൽ അ​ഭി​ജി​ത്ത് (21) നെ ​ആ​ണ് പിടിയിലായത്.

റൂ​റ​ൽ എ​സ് പി​യു​ടെ ഡാ​ൻ​സാ​ഫ് ടീ​മും ശൂ​ര​നാ​ട് പോ​ലീ​സും ചേ​ർ​ന്നാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. സ്കൂ​ൾ കോ​ള​ജ് വി​ദ്യാ​ർ​ഥിക​ൾ​ക്കു വി​ത​ര​ണം ചെ​യ്യാ​ൻ കൊ​ണ്ട് വ​ന്ന എം ​ഡി എം ​എ ആ​ണി​തെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ വി​ല​യി​രു​ത്ത​ൽ. പ്ര​തി ഡാ​ൻ​സാ​ഫ് സം​ഘ​ത്തി​ന്‍റെ നി​രീ​ക്ഷ​ണ​ത്തി​ൽ ആ​യി​രു​ന്നു.

പ്ര​തി​യി​ൽ നി​ന്നും നാല് ഗ്രാം ​ല​ഹ​രി വ​സ്തു പി​ടി​ച്ചെ​ടു​ത്തു. ശൂ​ര​നാ​ട് എ​സ് എ​ച്ച് ഒ ​ജോ​സ​ഫ് ലി​യോ​ണി ന്‍റെ ​നേ​തൃ​ത്വ​ത്തി​ൽ ഉ​ള്ള അ​ന്വേ​ഷ​ണ സം​ഘ​ത്തി​ൽ ഡാ​ൻ​സാ​ഫ് എ​സ് ഐ ​മാ​രാ​യ ജ്യോ​തി​ഷ് ചി​റ​വൂ​ർ, ദീ​പു , ശ്രീ​കു​മാ​ർ, വി​പി​ൻ ക്‌​ളീ​റ്റ​സ്, സ​ജു​മോ​ൻ, ന​ഹാ​സ്, ശൂ​ര​നാ​ട് സ​ബ് ഇ​ൻ​സ്‌​പെ​ക്ട​ർ ദീ​പു പി​ള്ള, ഗ്രേ​ഡ് എ​സ് ഐ ​സി​യാ​ദ്, പ്ര​ദീ​പ്‌ ,


ബി​ജു, ര​ഞ്ജു​കൃ​ഷ്ണ​ൻ എ​ന്നി​വ​രും ഉ​ണ്ടാ​യി​രു​ന്നു. വി​ദ്യാ​ർ​ഥിക​ൾ​ക്ക് ഇ​ട​യി​ലെ ല​ഹ​രി ഉ​പ​യോ​ഗം ത​ട​യു​ന്ന​തി​നാ​യി ല​ഹ​രി മാ​ഫി​യ​ക്ക് എ​തി​രെ തു​ട​ർ​ന്നും ശ​ക്ത​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് റൂ​റ​ൽ എ​സ്​പി കെ ​.എം .സാ​ബു മാ​ത്യു അ​റി​യി​ച്ചു.