എ​സ് സിപി പ​ദ്ധ​തി​ക​ളു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ഇ​ന്ന്
Wednesday, October 23, 2024 5:10 AM IST
കൊല്ലം: എ​സ്​സിപി പ​ദ്ധ​തി​ക​ളു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ഇ​ന്ന് ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ജ​യ​ന്‍ സ്മാ​ര​ക ഹാ​ളി​ല്‍ മ​ന്ത്രി ഒ.​ആ​ര്‍ .കേ​ളു നി​ര്‍​വ​ഹി​ക്കും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്ഡോ.​പി.​കെ ഗോ​പ​ന്‍ അ​ധ്യ​ക്ഷ​നാ​കും.

സി​വി​ല്‍ എ​ൻജിനീ​യ​റി​ങ് യോ​ഗ്യ​ത​യു​ള്ള പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍​ക്ക് അ​പ്ര​ന്‍റിഷി​പ്പ് നി​യ​മ​നം ന​ല്‍​കു​ന്ന 'ടീം ​സി​വി​ല്‍', കേ​ന്ദ്ര- സം​സ്ഥാ​ന സ​ര്‍​വീ​സു​ക​ളി​ലേ​ക്കു​ള്ള മ​ത്സ​ര​പ​രീ​ക്ഷ​ക​ള്‍​ക്ക് സൗ​ജ​ന്യ പ​രി​ശീ​ല​നം ന​ല്‍​കു​ന്ന 'നി​ബോ​ധി​ത',

വി​വാ​ഹി​ത​രാ​യ പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട വ​നി​ത​ക​ള്‍​ക്ക് സ്വ​യം​തൊ​ഴി​ല്‍ ക​ണ്ടെ​ത്തു​ന്ന​തി​ന് സാ​മ്പ​ത്തി​ക സ​ഹാ​യം ന​ല്‍​കു​ന്ന 'ശ്രേ​യ​സ്', ബി​രു​ദ​വും ഡാ​റ്റാ എ​ന്‍​ട്രി പ​രി​ജ്ഞാ​ന​വു​മു​ള്ള പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ത്തി​ലെ വ​നി​ത​ക​ള്‍​ക്ക് അ​പ്ര​ന്‍റിഷി​പ്പ് നി​യ​മ​നം ന​ല്‍​കു​ന്ന 'എ​ന്‍​ട്രി' എ​ന്നീ എ​സ്​സിപി പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​ന​മാ​ണ് ന​ട​ക്കു​ക.


വൈ​സ് പ്ര​സി​ഡ​ന്‍റ് ശ്രീ​ജ ഹ​രീ​ഷ്, ക്ഷേ​മ​കാ​ര്യ സ്റ്റാ​ന്‍​ഡി​ങ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ അ​ഡ്വ. അ​നി​ല്‍ എ​സ്. ക​ല്ലേ​ലി​ഭാ​ഗം പ​ദ്ധ​തി വി​ശ​ദീ​ക​രി​ക്കും. ജി​ല്ലാ പ​ട്ടി​ക​ജാ​തി വി​ക​സ​ന ഓ​ഫീ​സ​ര്‍ എ​സ്.​എ​സ്. ബീ​ന റി​പ്പോ​ര്‍​ട്ട് അ​വ​ത​രി​പ്പി​ക്കും. സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ര്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും.