ചെ​റു​പു​ഷ്പം ഹൈ​സ്കൂ​ളി​ൽ ജൂ​ണി​യ​ർ റെ​ഡ് ക്രോസി​നു തു​ട​ക്കം
Wednesday, October 23, 2024 5:47 AM IST
കൊ​ട്ടി​യം : ഉ​മ​യ​ന​ല്ലൂ​ർ ഗോ​ൾ​ഡ​ൻ ജൂ​ബി​ലി നി​റ​വി​ൽ നി​ൽ​ക്കു​ന്ന ചെ​റു​പു​ഷ്പം ഹൈ​സ്കൂ​ളി​ൽ ജൂ​ണിയ​ർ റെ​ഡ് ക്രോ​സിന്‍റെ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി. എ​സ് പി ​സി കൊ​ല്ലം സി​റ്റി സ​ബ് ഡി​വി​ഷ​ണ​ൽ അ​സി​സ്റ്റ​ന്‍റ് നോ​ട​ൽ ഓ​ഫീ​സ​ർ വൈ. ​സാ​ബു പ്ര​ഥ​മ ബാ​ച്ചി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

പ്ര​ഥ​മ അ​ധ്യാ​പി​ക സി​സ്റ്റ​ർ ജ്യോ​തി ആ​ന്‍റ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്റ്റേ​റ്റ് ചൈ​ൽ​ഡ് പ്രൊ​ട്ട​ക്റ്റീ​വ് ടീം ​പ്ര​സി​ഡ​ന്‍റ്ഷി​ബു റാ​വു​ത്ത​ർ മു​ഖ്യ അ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്തു. ഡി ​സി ആ​ർ ബി ​യി​ലെ പോ​ലീ​സ് ഓ​ഫീ​സ​ർ എ​സ് .ജ്യോ​തി​ഷ് കു​മാ​ർ, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി ബീ​ന ഗി​പ്സ​ൺ , ജെ ​ആ​ർ സി ​കൗ​ൺ​സി​ല​ർ മാ​രാ​യ ജെ. ​സി​ന്ധു, വി. ​സി​നി, ക്യാ​പ്റ്റ​ൻ യാ​സീ​ൻ,സ്വാ​ലി​ഹ, പി​ടി അ​ധ്യാ​പ​ക​ൻ നെ​ൽ​ബി​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.


തു​ട​ർ​ന്ന് ജെ ​ആ​ർ സി ​അം​ഗ​ങ്ങ​ളു​ടെ പ്ര​തി​ജ്ഞ​യും മാ​ർ​ച്ച് പാ​സ്റ്റും ക്യാംപ് സെ​റി​മ​ണി​യും ന​ട​ത്തി.