ത​രി​ശ്ഭൂ​മി വാ​ട​ക​യ്ക്ക് എ​ടു​ത്ത് വാ​ഴ​കൃ​ഷി ആ​രം​ഭി​ച്ചു
Wednesday, October 23, 2024 5:47 AM IST
ചാ​ത്ത​ന്നൂ​ർ: ദേ​ശിം​ഗ​നാ​ട് ഫാ​ർ​മ​ർ പ്രൊ​ഡ്യൂ​സ​ർ ക​മ്പ​നി ഡ​യ​റ​ക്ട​ർ ആ​ർ.​ജ​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ചി​റ​ക്ക​ര​യി​ൽ രൂ​പീ​കൃ​ത​മാ​യ ചാ​മു​ണ്ഡേ​ശ്വ​രി ആ​ഗ്രോ ഫാം ​ക​ല്ലു​വാ​തു​ക്ക​ൽ പ​ഞ്ചാ​യ​ത്തി​ലെ 19-ാം വാ​ർ​ഡി​ൽ വാ​ഴ​കൃ​ഷി ആ​രം​ഭി​ച്ചു.​ഉ​ണ്ണി​കൃ​ഷ്ണ​ൻ എ​ന്ന​യാ​ളി​ന്‍റെഒ​രു​ഏ​ക്ക​ർ ത​രി​ശു പു​ര​യി​ടം വാ​ട​ക​ക്ക് എ​ടു​ത്താ​ണ് വാ​ഴ​കൃ​ഷി​ന​ട​ത്തു​ന്ന​ത്.

വാ​ഴ കൃ​ഷി ചാ​ത്ത​ന്നൂ​ർ കൃ​ഷി അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ശ്രീ​വ​ത്സ ശ്രീ​നി​വാ​സ​ൻ വാ​ഴ തൈ ​ന​ട്ട് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. വാ​ർ​ഡ് മെ​മ്പ​ർ അ​പ്പു​കു​ട്ട​ൻ പി​ള്ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


ക​ല്ലു​വാ​തു​ക്ക​ൽ കൃ​ഷി ഓ​ഫീ​സ​ർ ഫൗ​സി​യ, ക​മ്പ​നി ചെ​യ​ർ​മാ​ൻ എ​സ്.വി. ​അ​നി​ത്കു​മാ​ർ, സി​ഇ​ഒ കൃ​ഷ്ണ​പ്രി​യ,ഡ​യ​റ​ക്ട​ർ​മാ​രാ​യ രാ​ജീ​വ്കു​മാ​ർ,ജ​യ​ൻ, ര​വി, എ​ഫ് ഐ ​ജി അം​ഗ​ങ്ങ​ളാ​യ ര​മ്യ, അ​നി​ത, ഷീ​ലാ​കു​മാ​രി,ശാ​ന്ത എ​ന്നി​വ​ർ പ്രസംഗിച്ചു.