കാ​ഷ്യൂ കോ​ർ​പറേ​ഷ​ന് ഐഎസ്ഒ 22000-2018 അം​ഗീ​കാ​രം ല​ഭി​ച്ചു
Wednesday, October 23, 2024 5:10 AM IST
കൊ​ല്ലം: കേ​ര​ള സം​സ്ഥാ​ന ക​ശു​വ​ണ്ടി വി​ക​സ​ന കോ​ർ​പറേ​ഷ​ന് മി​ക​ച്ച ഗു​ണ​നി​ല​വാ​ര​ത്തി​നു​ള്ള ഐഎസ്ഒ 22000-2018 അം​ഗീ​കാ​രം ല​ഭി​ച്ചു. ഇ​ന്ത്യ​ൻ ര​ജി​സ്റ്റ​ർ ക്വാ​ളി​റ്റി സി​സ്റ്റം​സ് എ​ന്ന ക​മ്പ​നി​യി​ൽ നി​ന്നും പ്ര​തി​നി​ധി​ക​ൾ എ​ത്തി കോ​ർ​പറേ​ഷ​ന് ല​ഭി​ച്ച സ​ർ​ട്ടി​ഫി​ക്കേ​ഷ​ന്‍ അം​ഗീ​കാ​രം മാ​നേ​ജിം​ഗ് ഡ​യ​റ​ക്‌​ട​ർ​ക്ക് കൈ​മാ​റി.

നി​ല​വി​ൽ ഉ​ണ്ടാ​യി​രു​ന്ന 22000-2005 സ​ർ​ട്ടി​ഫി​ക്കേ​ഷ​നെ പു​തി​യ വേ​ർ​ഷ​നി​ൽ റീ ​സ​ർ​ട്ടി​ഫൈ ചെ​യ്‌​താ​ണ് 22000-2018 സ​ർ​ട്ടി​ഫി​ക്കേ​ഷ​ന്‍ ല​ഭി​ച്ചി​ട്ടു​ള്ള​ത്. സ​ർ​ട്ടി​ഫി​ക്കേ​ഷ​ന്‍ ഏ​ജ​ൻ​സി കാ​ഷ്യൂ കോ​ർ​പ്പ​റേ​ഷ​ന്‍റെ യൂ​ണി​റ്റി​ൽ വ​ന്ന് ഇ​ൻ​സ്പെ​ക്ഷ​ൻ ന​ട​ത്തി ഉ​യ​ർ​ന്ന ക്വാ​ളി​റ്റി സ്റ്റാ​ൻ​ഡേ​ർ​ഡ്സ് പാ​ലി​ക്കു​ന്നു എ​ന്ന് മ​ന​സിലാ​ക്കി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പു​തി​യ​താ​യി റീ ​സ​ർ​ട്ടി​ഫി​ക്കേ​ഷ​ൻ ല​ഭി​ച്ച​ത്.


എൻഎ ബിസിബി അ​ക്ര​ഡി​റ്റേ​ഷ​ൻ ഉ​ള്ള സ​ർ​ട്ടി​ഫി​ക്കേ​ഷ​ൻ ആ​ണ് കോ​ർ​പറേ​ഷ​ന് ല​ഭി​ച്ചി​ട്ടു​ള്ള​ത്. ഇ​തി​ന് മൂ​ന്ന് വ​ർ​ഷ​മാ​ണ് കാ​ലാ​വ​ധി. ഏ​റ്റ​വും മി​ക​ച്ച ഉ​ത്പ​ന്നം വി​പ​ണി​യി​ൽ എ​ത്തി​ക്കാ​നു​ള്ള കാ​ഷ്യു കോ​ർ​പറേ​ഷ​ന്‍റെ പു​തു​താ​യി ല​ഭി​ച്ച ഐഎ​സ്ഓ അം​ഗീ​കാ​രം ശ​ക്തി പ​ക​രു​മെ​ന്ന് ചെ​യ​ർ​മാ​ൻ എ​സ്. ജ​യ​മോ​ഹ​ൻ പ​റ​ഞ്ഞു.

ഐഎസ്ഒ 22000-2018 സ​ർ​ട്ടി​ഫി​ക്കേ​ഷ​ന്‍ ല​ഭി​ക്കു​ന്ന​തി​നു​വേ​ണ്ടി പ​രി​ശ്ര​മി​ച്ച എ​ല്ലാ ജീ​വ​ന​ക്കാ​രെ​യും ചെ​യ​ർ​മാ​ൻ എ​സ് .ജ​യ​മോ​ഹ​ന​നും മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ സു​നി​ൽ ജോ​ണും അ​ഭി​ന​ന്ദി​ച്ചു.