ശ്രീനാ​രാ​യ​ണഗു​രു അ​ന്താ​രാ​ഷ്ട്ര സാ​ഹി​ത്യ സാം​സ്‌​കാ​രി​കോ​ത്സ​വം: ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു
Wednesday, October 23, 2024 5:10 AM IST
കൊല്ലം: ശ്രീ​നാ​രാ​യ​ണ ഗു​രു അ​ന്താ​രാ​ഷ്ട്ര സാ​ഹി​ത്യ സാം​സ്‌​കാ​രി​കോ​ത്സ​വ​ത്തി​ന്‍റെ ലോ​ഗോ പ്ര​കാ​ശ​നം മ​ന്ത്രി കെ.​എ​ന്‍.​ബാ​ല​ഗോ​പാ​ല്‍ നി​ര്‍​വ​ഹി​ച്ചു. ന​വം​ബ​ര്‍ 30 മു​ത​ല്‍ ഡി​സം​ബ​ര്‍ മൂ​ന്ന് വ​രെ കൊ​ല്ലം ആ​ശ്രാ​മം ശ്രീ​നാ​രാ​യ​ണ​ഗു​രു സാം​സ്‌​കാ​രി​ക സ​മു​ച്ച​യ​ത്തി​ല്‍ ആ​ണ് ജി​ല്ലാ ലൈ​ബ്ര​റി കൗ​ണ്‍​സി​ലി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ സാം​സ്‌​കാ​രി​കോ​ത്സ​വം ന​ട​ത്തു​ക. കേ​ര​ള​ത്തി​ന്‍റെതി​ല​ക കു​റി​യാ​യി മാ​റു​ന്ന ഒ​രു സാ​ഹി​ത്യോ​ത്സ​വ​മാ​യാ​ണ് ഈ ​സാ​ഹി​ത്യോ​ത്സ​വ​ത്തെ വി​ഭാ​വ​നം ചെ​യ്തി​ട്ടു​ള്ള​തെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.

നാ​ലു ദി​വ​സം നീ​ളു​ന്ന പു​സ്ത​ക മേ​ള, സെ​മി​നാ​റു​ക​ള്‍, രാ​ജ്യ​ത്തെ വി​വി​ധ യൂ​ണി​വേ​ഴ്‌​സി​റ്റി​ക​ളി​ല്‍ നി​ന്ന് സ്വീ​ക​രി​ച്ചി​ട്ടു​ള്ള പ്ര​ബ​ന്ധ​ങ്ങ​ളി​ല്‍ ഉ​ള്ള ച​ര്‍​ച്ച​ക​ള്‍ തു​ട​ങ്ങി​യ​വ സാ​ഹി​ത്യോ​ത്സ​വ​ ഭാ​ഗ​മാ​കും. നീ​രാ​വി​ല്‍ സ്വ​ദേ​ശി യൂ.​ബി​ന്നി ആ​ണ് സാ​ഹി​ത്യോ​ത്സ​വ​ ലോ​ഗോ ഡി​സൈ​ന്‍ ചെ​യ്തി​രി​ക്കു​ന്ന​ത്.


എ​സ്എ​ന്‍ഓ​പ്പ​ണ്‍ സ​ര്‍​വ​ക​ലാ​ശാ​ല വൈ​സ് ചാ​ന്‍​സ​ല​ര്‍ പ്രഫ.ഡോ. വി.​പി.​ജ​ഗ​തി രാ​ജ് അ​ധ്യ​ക്ഷ​നാ​യി. സ​ര്‍​വ​ക​ലാ​ശാ​ല സി​ന്‍റിക്കേ​റ്റ് മെ​മ്പ​ര്‍ ബി​ജു കെ ​.മാ​ത്യു , സി​ന്‍​ഡി​ക്കേ​റ്റ് മെ​മ്പ​ര്‍​മാ​രാ​യ കെ ​.നി​സാ​മു​ദീന്‍, ഡോ. ​കെ. ശ്രീ​വ​ത്സ​ന്‍, മേ​ള​യു​ടെ ക്യൂ​റേ​റ്റ​ര്‍ ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി സെ​ക്ര​ട്ട​റി സി.അ​ജോ​യ് , ​സ​ര്‍​വ​ക​ലാ​ശാ​ല സ്റ്റാ​റ്റി​യു​ട്ട​റി ഓ​ഫീ​സ​ര്‍​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ കൊ​ല്ലം പ്ര​സ്‌​ക്ല​ബില്‍ ന​ട​ന്ന പ്ര​കാ​ശ​ന​ച്ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു.