പ്രായപൂർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യു​ടെ ഗ​ർ​ഭം അ​ല​സി​പ്പി​ച്ച കേ​സ്; ഡോ​ക്ട​ർ പി​ടി​യി​ൽ
Wednesday, October 23, 2024 5:10 AM IST
കൊല്ലം: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യു​ടെ ഗ​ർ​ഭം നി​യ​മ​വി​രു​ദ്ധ​മാ​യി അ​ല​സി​പ്പി​ച്ച കേ​സി​ലെ പ്ര​തി​യാ​യ ഡോ​ക്​ട​ർ പോ​ലീ​സ് പി​ടി​യി​ലാ​യി. ആ​ല​പ്പു​ഴ കാ​ർ​ത്തി​ക​പ്പ​ള്ളി കൃ​ഷ്ണ​പു​രത്ത് ഹോ​സ്പി​റ്റ​ൽ ന​ട​ത്തി വ​രു​ന്ന കാ​ർ​ത്തി​ക​പ്പ​ള്ളി കൃ​ഷ്ണ​പു​രം മാ​ളി​യേ​ക്ക​ൽ കൊ​ച്ചു പു​ത്ത​ൻ​പു​ര വീ​ട്ടി​ൽ ഡോ​.ജോ​സ് ജോ​സ​ഫ് (68) ആ​ണ് കി​ളി​കൊ​ല്ലൂ​ർ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

പ്രാ​യപൂർത്തിയാകാത്ത ​പെ​ണ്‍​കു​ട്ടി​യു​ടെ ഗ​ർ​ഭം നി​യ​മ​വി​രു​ദ്ധ​മാ​യി അ​ല​സി​പ്പി​ക്കു​ക​യും കൃ​ത്യ​മാ​യ രേ​ഖ​ക​ൾ സൂ​ക്ഷി​ക്കാ​തെ​യും രേ​ഖ​ക​ളി​ൽ ക​ള​വാ​യി പ്രാ​യം എ​ഴു​തി ചേ​ർ​ത്ത് തെ​ളി​വു​ക​ൾ ന​ശി​പ്പി​ച്ച​തി​ലേ​ക്കും കി​ളി​കൊ​ല്ലൂ​ർ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​രു​ന്നു.

ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ചൈ​ത്രാ തെ​രേ​സ ജോ​ണിന്‍റെ നി​ർ​ദ്ദേ​ശാ​നു​സ​ര​ണം കൊ​ല്ലം അ​സി. പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ ഷെ​രീ​ഫിന്‍റെ നേ​തൃ​ത്വത്തി​ൽ കി​ളി​കൊ​ല്ലൂ​ർ പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ ഗി​രീ​ഷ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. ഇ​യാ​ൾ കാ​യം​കു​ളം, ശ​ക്തി​കു​ള​ങ്ങ​ര പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ സ​മാ​ന സ്വ​ഭാ​വ​മു​ള്ള കേ​സുക​ളി​ൽ പ്ര​തി​യാ​യി​ട്ടു​ള്ള​യാ​ളാ​ണ്.


ശ​ക്തി​കു​ള​ങ്ങ​ര പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ സ​മാ​ന സ്വ​ഭാ​വ​ത്തി​ലു​ള്ള കേ​സി​ൽ ഉ​ൾ​പ്പെ​ട​രു​തെ​ന്നു​ള്ള വ്യ​വ​സ്ഥ​യി​ൻ മേ​ൽ ജാ​മ്യ​ത്തി​ൽ നി​ൽ​ക്ക​വേ​യാ​ണ് പ്ര​തി കേ​സിൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ള​ത്. കി​ളി​കൊ​ല്ലൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ശ്രീ​ജി​ത്ത്.​എ​സ്, സ​ന്തോ​ഷ് കു​മാ​ർ, ലാ​ലു, സി​പി​ഒ​മാ​രാ​യ സാ​ജ്, ബി​ജീ​ഷ്, അ​നി​ത​കു​മാ​രി എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.