കണ്ടിട്ടും കണ്ടില്ലെന്ന് നടിച്ച് അധികൃതർ : ചാ​ത്ത​ന്നൂ​ർ -ക​ട്ട​ച്ച​ൽ റോ​ഡ് കാട്കയറി യാത്ര ദുഷ്കരമായി
Wednesday, October 23, 2024 5:47 AM IST
ചാ​ത്ത​ന്നൂ​ർ:​ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​റ​മ്പി​ലെ കാ​ട് ചാ​ത്ത​ന്നൂ​ർ -ക​ട്ട​ച്ച​ൽ റോ​ഡി​ലേ​ക്ക് പ​ട​ർ​ന്നു ക​യ​റു​ന്ന​ത് ഇ​തു​വ​ഴി​യു​ള്ള യാ​ത്ര​ദു​രി​ത​മാ​ക്കു​ന്നു. പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​റ​മ്പി​ലെ കാ​ട് നീ​ക്കം ചെ​യ്യ​ണ​മെ​ന്ന് ചാ​ത്ത​ന്നൂ​ർ സി​റ്റി​സ​ൺ​സ് ഫാ​റം ആ​വ​ശ്യ​പ്പെ​ട്ടു.

വാ​ഹ​ന​ങ്ങ​ൾ​ക്ക്പോ​ലും​ക​ട​ന്നു​പോ​കാ​നാ​കാ​ത്ത വി​ധ​മാ​ണ് കാ​ട് റോ​ഡി​ലേ​ക്ക് പ​ട​ർ​ന്നു ക​യ​റി​യി​രി​ക്കു​ന്ന​ത്. പ​ഞ്ചാ​യ​ത്തോ പോ​ലീ​സ് അ​ധി​കൃ​ത​രോ പൊ​തു​മ​രാ​മ​ത്തു വ​കു​പ്പോ ക​ണ്ട​താ​യി പോ​ലും ഭാ​വി​ക്കു​ന്നി​ല്ല.


സ​മീ​പ​കാ​ല​ത്താ​യി പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​റ​മ്പി​ൽ നി​ന്ന് റോ​ഡി​ലേ​ക്ക് പി​ഴു​തു വീ​ണ വ​ൻ​മ​രം മു​റി​ച്ചു​മാ​റ്റി മ​ര​ത്ത​ടി​ക​ൾ റോ​ഡ​രി​കി​ൽ ത​ള്ളി​യി​രു​ന്നു. മു​റി​ച്ചി​ട്ട മ​ര​ങ്ങ​ൾ ക​ണ്ടെ​ത്താ​ൻ പോ​ലും ക​ഴി​യാ​ത്ത വി​ധ​മാ​ണ് കാ​ട് വ​ള​ർ​ന്നി​രി​ക്കു​ന്ന​ത്.

അ​ടി​യ​ന്ത​ര​മാ​യി കാ​ട് തെ​ളി​ച്ചു ജ​ന​ങ്ങ​ളു​ടെ സ​ഞ്ചാ​ര​സ്വാ​ത​ന്ത്ര്യം ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് സി​റ്റി​സ​ൺ ഫാ​റം പ്ര​സി​ഡ​ന്‍റ് ജി .​ദി​വാ​ക​ര​ൻ ആ​വ​ശ്യ​പ്പെ​ട്ടു.