വെളിയം ഉപജില്ലാ ശാ​സ്ത്രോ​ത്സ​വ​ത്തി​ന് ചൊവ്വള്ളൂരിൽ തു​ട​ക്ക​മാ​യി
Wednesday, October 23, 2024 5:47 AM IST
കൊ​ട്ടാ​ര​ക്ക​ര: വെ​ളി​യം ഉ​പ​ജി​ല്ലാ ശാ​സ്ത്രോ​ൽ​സ​വം ചൊ​വ്വ​ള്ളൂ​ർ സെ​ന്‍റ് ജോ​ർ​ജ​സ് വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ക​രീ​പ്ര ഗ​വ.​എ​ൽപിഎ​സ് എ​ന്നി സ്കൂ​ളു​ക​ളി​ൽ ന​ട​ക്കു​ക​യാ​ണ്.

ചൊ​വ്വ​ള്ളൂ​ർ സെ​ന്‍റ് ജോ​ർ​ജ​സ് വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ന്ന ഉ​ദ്ഘാ​ട​ന സ​മ്മേ​ള​നം ക​രീ​പ്ര ഗ്രാ​മ​പ​ഞ്ചാ​യ​ത് പ്ര​സി​ഡ​ന്‍റ്എ​സ് .എ​സ്.സു​വി​ധ ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​റ്റിഎ പ്ര​സി​ഡ​ന്‍റ് സ്മി​താ​ല​ക്ഷ്മി അധ്യക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ ജ​യ​ശ്രീ വാ​സു​ദേ​വ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.


ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ പി.​കെ.​അ​നി​ൽ​കു​മാ​ർ, ഓ​മ​ന​ക്കു​ട്ട​ൻ പി​ള്ള, തി​ല​ക​ൻ , എം.​എ​സ് വി​ജ​യ​ല​ക്ഷ്മി, ഹെ​ഡ്മാ​സ്റ്റ​ർ ഫാ. ​കെ. ജോ​ൺ കു​ട്ടി, ബി​ജി ഡാ​നി​യേ​ൽ, എ.​കെ. സ​ന്തോ​ഷ് ബേ​ബി, ജോ​ൺ സി ​ഡാ​നി​യേ​ൽ, എം.​എ​സ്.ഹ​രി​ലാ​ൽ, ശ്രീ​ജു, മെ​റി​ൻ കെ. ​ചെ​റി​യാ​ൻ എ​ന്നി​വ​ർ പ്രസംഗിച്ചു.

ഗ​ണി​തം, ശാ​സ്ത്രം, പ്ര​വൃ​ത്തി പ​രി​ച​യം, സാ​മൂ​ഹൃ​ശാ​സ്ത്രം എ​ന്നീ മേ​ഖ​ല​ക​ളി​ലാ​ണ് ശാ​സ്ത്രോ​ൽ​സ​വം ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ശാ​സ്ത്രോ​ൽ​സ​വം ഇ​ന്ന് സ​മാ​പി​ക്കു​ം.