ചാത്തന്നൂർ: വീട്ടമ്മയെ കായലിൽ മരിച്ചനിലയിൽ കണ്ടെത്തി.മൈലക്കാട് സുരേഷ് വിലാസത്തിൽ പരേതനായ ചെല്ലപ്പൻ ആചാരിയുടെയും പത്മാവതിയുടെയും മകൾ അനിത (51) യെയാണ് കായലിൽ മരിച്ചനിലയിൽ കാണപ്പെട്ടത്. ശനിയാഴ്ച രാവിലെയാണ് മൃതദേഹം മൈലക്കാട് കാഞ്ഞിരംകടവിലെ കായലിൽ കാണപ്പെട്ടത്. ഇവരെ കാണാനില്ലെന്നു കാട്ടി ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. ചാത്തന്നൂർ പോലീസ് മേൽനടപടികൾ സ്വീകരിച്ചു മോർച്ചറിയിലേക്ക് മാറ്റി. സഹോദരങ്ങൾ : സുരേഷ് കുമാർ, ഉഷ, അനിൽ കുമാർ.