ചാത്തന്നൂർ : ഫ്ലാറ്റിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ചാത്തന്നൂർ താഴം വടക്ക് പരേതനായ ശിവരാജന്റെ മകൻ പ്രശോഭ്(52)നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ എട്ട് മാസമായി ഫ്ലാറ്റിൽ വാടകയ്ക്ക് താമസിച്ചു വരികയാണ്.
രണ്ടു ദിവസമായി ആളിനെ വെളിയിൽ കാണാതായതോടെ നടത്തിയ പരിശോധനയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് ഫ്ലാറ്റ് ഉടമ അറിയിച്ചത് പ്രകാരം പോലീസ് എത്തി മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളജിലേക്ക് മാറ്റി പോസ്റ്റ് മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് കൊടുത്തു. മൃതദേഹത്തിന് രണ്ടു ദിവസത്തെ പഴക്കമുള്ളതായി പോലീസ് പറഞ്ഞു. മാതാവ് പരേതയായ രമണി. സഹോദരൻ പരേതനായ പ്രദീപ്.