സംസ്ഥാന സ്കൂള്‍ ഒളിമ്പിക്സ്; ഫാത്തിമയ്ക്ക് സ്വര്‍ണം
1460613
Friday, October 11, 2024 7:28 AM IST
കാസര്‍ഗോഡ്: കണ്ണൂര്‍ മുണ്ടയാട് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന സംസ്ഥാന സ്കൂള്‍ ഒളിമ്പിക്സ് തയ്ക്വാണ്ടോ ചാമ്പ്യന്‍ഷിപ്പില്‍ കാസര്‍ഗോഡ് ജില്ലയ്ക്ക് വേണ്ടി സ്വര്‍ണ മെഡല്‍ മെഡല്‍ നേടി നായന്മാര്മൂല തന്ഹിബുല് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനി വിദ്യാര്‍ഥിനി എ.എം. ഫാത്തിമ.
പെണ്‍കുട്ടികളുടെ അണ്ടര്‍-63 കിലോഗ്രാം കാറ്റഗറിയിലാണ് ഫാത്തിമ മത്സരിച്ചത്. നവംബര്‍ എട്ടു മുതല്‍ 12 വരെ മദ്ധ്യപ്രദേശിലെ വിദിശയിൽ നടക്കുന്ന ദേശീയ സ്കൂള്‍ തയ്ക്വാണ്ടോ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന് വേണ്ടി മത്സരിക്കും.
തയ്ക്വാണ്ടോയിൽ ഫസ്റ്റ് ഡാന്‍ ബ്ലാക്ക് ബെല്‍റ്റ് ആയ ഫാത്തിമ കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി സംസ്ഥാന തായ്ക്വോണ്ടോയില്‍ സ്വര്‍ണ മെഡല്‍ ജേതാവാണ്.
കഴിഞ്ഞ വര്‍ഷം മദ്ധ്യപ്രദേശില്‍ നടന്ന ദേശീയ സ്കൂള്‍ ഗെയിംസില്‍ വെങ്കല മെഡല്‍ കരസ്ഥമാക്കുകയും ചെയ്തിരുന്നു. ഈ വര്‍ഷം മഹാരാഷ്ട്രയിലെ ഓറംഗാബാദില്‍ നടന്ന ദേശീയ തയ്ക്വാണ്ടോ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന് വേണ്ടി വെള്ളി മെഡലും തമിഴ്നാട്ടിലെ ദിണ്ടിഗലില്‍ നടന്ന സൗത്ത് സോണ്‍ ഖേലോ ഇന്ത്യ തയ്ക്വാണ്ടോ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ മെഡലും നേടിയിട്ടുണ്ട്.കാസര്‍ഗോഡ് യോദ്ധ തയ്ക്വാണ്ടോ അക്കാഡമിയിലെ ജയന് പൊയിനാച്ചിയാണ് പരിശീലകന്. പരേതനായ അഡ്വ. അഷ്റഫിന്റെയും ജമീലയുടെയും മകളാണ്. സഹോദരങ്ങളായ കദീജ, മുഹമ്മദും തയ്ക്വാണ്ടോ പരിശീലിക്കുന്നുണ്ട്.