കെഎസ്എസ്പിയു ധര്‍ണ നടത്തി
1460619
Friday, October 11, 2024 7:28 AM IST
കാഞ്ഞങ്ങാട്: പെന്ഷന് പരിഷ്കരണത്തിനുള്ള നടപടികള്‍ അടിയന്തിരമായി കൈ കൊള്ളുക,പെന്ഷന് പരിഷ്കരണ കുടിശികയും ക്ഷാമാശ്വാസ കുടിശികയും ഒറ്റ തവണയായി നല്‍കുക, കുടിശികയായ ക്ഷാമാശ്വാസ ഗഡുക്കള്‍ അടിയന്തിരമായി നല്‍കുക, ഒരു മാസത്തെ പെന്ഷന് തുല്യമായ തുക ഉത്സവ ബത്തയായി അനുവദിക്കുക, 70 വയസ് കഴിഞ്ഞ പെന്‍ഷന്‍കാര്‍ക്ക് അധിക പെന്ഷന് അനുവദിക്കുക, മെഡിക്കല്‍ അലവന്‍സ് കാലോചിതമായി വര്‍ധിപ്പിക്കുക, കേന്ദ്രസര്‍ക്കാരിന്റെ കേരളത്തോടുള്ള പ്രതികാര നടപടികള്‍ അവസാനപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് യൂണിയന് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട്ട് മാര്‍ച്ചും ധര്‍ണയും നടത്തി.
സംസ്ഥാന സെക്രട്ടറി കെ. കരുണാകരന് ഉദ്ഘാടനം ചെയ്തു. യൂണിയന് ജില്ല വൈസ് പ്രസിഡന്റ് യു.ര വിചന്ദ്ര അധ്യക്ഷത വഹിച്ചു. പി.കെ. മാധവന് നായര്‍, പി. കുഞ്ഞമ്പു നായര്‍, ടി.വി. സരസ്വതിക്കുട്ടി എന്നിവര്‍ പ്രസംഗിച്ചു.