കിസാൻ ചാരിറ്റബിൾ സൊസൈറ്റി രൂപീകരിച്ചു
1460615
Friday, October 11, 2024 7:28 AM IST
രാജപുരം: കള്ളാർ വില്ലേജ് കേന്ദ്രീകരിച്ച് ജില്ലയുടെ പല ഭാഗങ്ങളിലെ 150 ഓളം കർഷകരെ ഉൾപ്പെടുത്തി ജയ് കിസാൻ ചാരിറ്റബിൾ സൊസൈറ്റി രൂപീകരിച്ചു.
കർഷക മേഖലയുടെ സമഗ്ര വികസനം, നിയമപരമായി ലഭിക്കാനുള്ള കാർഷിക ആനുകൂല്യങ്ങളും അവകാശങ്ങളും നേടിയെടുക്കുക, കൃഷിവകുപ്പ് നൽകുന്ന വിത്ത്, നടീൽ വസ്തുക്കൾ എന്നിവയുടെ ഗുണനിലവാരം ഉറപ്പുവരുത്താനുള്ള നടപടി സ്വീകരിക്കൽ, പൂർണ്ണമായും ലാബ് ടെസ്റ്റ് ചെയ്ത വളം മാത്രം കൃഷിക്കാരിൽ എത്തിക്കാൻ ശ്രമിക്കൽ, പിഎംകെഎസ്വൈയിലൂടെ യന്ത്രവത്കരണം നടപ്പിലാക്കുക, കർഷകന്റെ ഉത്പന്നം വിൽക്കാൻ വിപണി കണ്ടെത്തുക തുടങ്ങിയവയാണ് ഉദ്ദേശ ലക്ഷ്യങ്ങളെന്ന് ഭാരവാഹികൾ അറിയിച്ചു.