പട്ടികജാതി കുടുംബങ്ങൾക്ക് തെങ്ങിൻ തൈകൾ വിതരണം ചെയ്തു
1460614
Friday, October 11, 2024 7:28 AM IST
പനത്തടി: പനത്തടി പഞ്ചായത്തിന്റെയും കാസർഗോഡ് സിപിസിആർഐയുടെയും നേതൃത്വത്തിൽ പട്ടികജാതി കുടുംബങ്ങൾക്ക് അത്യുത്പാദനശേഷിയുള്ള അഞ്ഞൂറോളം തെങ്ങിൻ തൈകൾ വിതരണം ചെയ്തു. അരിപ്രോഡ് സായം പ്രഭയിൽ നടന്ന പരിപാടിയിൽ സിപിസിആർഐയിലെ ശാസ്ത്രജ്ഞൻ ഡോ. സുബ്രഹ്മണ്യൻ കെ. രാഘവന് തെങ്ങിൻ തൈ നൽകി ഉദ്ഘാടനം നിർവഹിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എം. കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. സിപിസിആർഐ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. സി. തമ്പാൻ തെങ്ങിൻ തൈകളുടെ നടീൽ രീതിയെക്കുറിച്ച് ക്ലാസെടുത്തു. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ലത അരവിന്ദ്, സുപ്രിയ ശിവദാസ്, രാധാകൃഷ്ണ ഗൗഡ, അംഗങ്ങളായ കെ.ജെ. ജയിംസ്, കെ.കെ. വേണുഗോപാൽ, വിൻസന്റ്, കൃഷി ഓഫീസർ അരുൺ ജോസ്, മൈക്കിൾ പൂവത്താണി, ശരത്, ജോർജ് വർഗീസ് അച്ചായൻ, അശ്വതി എന്നിവർ പ്രസംഗിച്ചു.
മൂന്നുവർഷം മുമ്പ് ഇതേ വാർഡിലെ മാവുങ്കാൽ ഐസമ്മ മണവാട്ടിയുടെ പുരയിടത്തിൽ സിപിസിആർഐയിൽനിന്ന് കൊണ്ടുവന്ന് നട്ട തെങ്ങിൻ തൈകളുടെ വളർച്ചാപുരോഗതി ശാസ്ത്രജ്ഞർ പരിശോധിച്ചു. പരിപാലനം സംബന്ധിച്ച വിദഗ്ധ നിർദേശങ്ങൾ നൽകി. പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ് സംബന്ധിച്ചു.