ചിറ്റാരിക്കാൽ ഉപജില്ലാ സ്കൂൾ ഒളിമ്പിക്സ്: ചായ്യോത്ത് ജിഎച്ച്എസ്എസ് ജേതാക്കൾ
1460620
Friday, October 11, 2024 7:28 AM IST
ചിറ്റാരിക്കാൽ: തോമാപുരം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചിറ്റാരിക്കാൽ ഉപജില്ലാ സ്കൂൾ ഒളിമ്പിക്സിൽ 241 പോയിന്റോടെ ചായ്യോത്ത് ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഓവറോൾ ചാമ്പ്യൻഷിപ്പ് സ്വന്തമാക്കി. 205 പോയിന്റ് നേടിയ ആതിഥേയരായ തോമാപുരം സ്കൂൾ രണ്ടാം സ്ഥാനവും 187 പോയിന്റോടെ പാലാവയൽ സെന്റ് ജോൺസ് ഹയർ സെക്കൻഡറി സ്കൂൾ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
എൽപി വിഭാഗത്തിൽ 61 പോയിന്റോടെ തോമാപുരം സെന്റ് തോമസ് എൽപി സ്കൂൾ ജേതാക്കളായി. 20 പോയിന്റ് നേടിയ കനകപ്പള്ളി ഗവ. എൽപി സ്കൂളിനാണ് രണ്ടാം സ്ഥാനം.
ഈസ്റ്റ് എളേരി പഞ്ചായത്ത് പ്രസിഡന്റ് ജോസഫ് മുത്തോലി, ബളാൽ പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി.പി. രതനാകരൻ, തോമാപുരം സ്കൂൾ മാനേജർ റവ.ഡോ. മാണി മേൽവെട്ടം എന്നിവർ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
വ്യക്തിഗത ചാമ്പ്യൻഷിപ്പ് നേടിയവർ: എൽപി മിനി വിഭാഗം - മുഹമ്മദ് മാർവാൻ (ഗവ. എൽപിഎസ് കൊന്നക്കാട്), ആയിഷത്ത് ഫർവ (ഗവ. എൽപിഎസ് കനകപ്പള്ളിത്തട്ട്). എൽപി കിഡ്ഡീസ് - പി. ദേവദർശ് (എഎൽപിഎസ് കീഴ്മാല), ടി. അഭിരാമി (എസ്വിഎംജിയുപിഎസ് എടത്തോട്). യുപി കിഡ്ഡീസ് - അദ്വൈത് അനീഷ്, ഏർലിൻ ആൻ ജോസഫ് (ഇരുവരും സെന്റ് തോമസ് എച്ച്എസ്എസ് തോമാപുരം). ജൂണിയർ വിഭാഗം - മാർട്ടിൻ സെബാസ്റ്റ്യൻ (ഗവ. എച്ച്എസ്എസ് മാലോത്ത് കസബ), എലിസബത്ത് മാത്യു (ഗവ. എച്ച്എസ്എസ് ചായ്യോത്ത്). സബ് ജൂണിയർ - കെ. സായ്നാഥ് (ഗവ. എച്ച്എസ്എസ് ചായ്യോത്ത്), പി. പൂജ (എസ് വിഎം ജിയുപിഎസ് എടത്തോട്). സീനിയർ വിഭാഗം - സംഗീത് എസ്. നായർ (സെന്റ് ജോൺസ് എച്ച്എസ്എസ് പാലാവയൽ), കെ.വി. ലിഥിന (ഗവ.എച്ച്എസ്എസ് പരപ്പ).