പ​യ്യ​ന്നൂ​ര്‍: മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യെ​ത്തി സം​ഘം ചേ​ര്‍​ന്ന് മ​ര്‍​ദി​ച്ചു​വെ​ന്ന പ​രാ​തി​യി​ല്‍ പ​യ്യ​ന്നൂ​ര്‍ പോ​ലീ​സ് അ​ഞ്ചു​പേ​ര്‍​ക്കെ​തി​രേ കേ​സെ​ടു​ത്തു.

ക​ണ്ടോ​ത്ത് അം​മ്പ​ല​ത്ത​റ​യി​ലെ വി. ​ബി​ജു​വി​ന്‍റെ പ​രാ​തി​യി​ലാ​ണ് ക​ണ്ടോ​ത്തെ കെ.​വി. ജി​തി​ന്‍, കെ. ​ലി​ജി​ല്‍, കെ.​വി. അ​ക്ഷ​യ്, കെ. ​അ​ഭി​ഷേ​ക്, സു​ബി​ന്‍ എ​ന്നി​വ​ര്‍​ക്കെ​തി​രേ​യാ​ണ് കേ​സെ​ടു​ത്ത​ത്.

ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച രാ​ത്രി എ​ട്ടേ​മു​ക്കാ​ലോ​ടെ ക​ണ്ടോ​ത്ത് കൂ​ര്‍​മ്പ ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​മാ​ണ് പ​രാ​തി​ക്കാ​സ്പ​ദ​മാ​യ സം​ഭ​വം. ഇ​രു​മ്പു​വ​ടി, മ​ര​ക്ക​ട്ട തു​ട​ങ്ങി​യ​വയുമാ​യി വ​ല​തു​ക​ണ്ണി​നും തോ​ളി​നും കാ​ലി​നും അ​ടി​ച്ചു പ​രി​ക്കേ​ല്‍​പ്പി​ച്ച​താ​യാ​ണ് പ​രാ​തി.

ത​ട​യാ​നെ​ത്തി​യ ക്ഷേ​ത്രം സ​മു​ദാ​യി അ​നീ​ഷ് ബാ​ബു, ഷൈ​ജു എ​ന്നി​വ​രെ​യും അ​ടി​ച്ച് പ​രി​ക്കേ​ല്‍​പ്പി​ച്ച​താ​യി പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. പ​രാ​തി​ക്കാ​ര​ന്‍ ക്ഷേ​ത്ര​ത്തി​ന്‍റെ ഗേ​റ്റ് പൂ​ട്ടി​യ​തി​നെ ചൊ​ല്ലി​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​തെ​ന്ന് പ​രാ​തി​യി​ൽ പ​റ​യു​ന്നു.