ദീപിക റബർ കർഷക സെമിനാർ ഇന്ന് കരുണാപുരത്ത്
1481419
Saturday, November 23, 2024 6:53 AM IST
കണ്ണൂർ: റബർ കർഷകർക്കായി ദീപിക സംഘടിപ്പിക്കുന്ന സെമിനാർ ഇന്ന് കരുണാപുരം സെന്റ് ജൂഡ്സ് പാരിഷ് ഹാളിൽ നടക്കും. വായാട്ടുപറന്പ്, ആലക്കോട്, മേരിഗിരി, ചെന്പന്തൊട്ടി ഫൊറോനകളുടെയും കത്തോലിക്ക കോൺഗ്രസ്, ഇൻഫാം, ആർപിഎസ് തുടങ്ങിയ സംഘടനകളുടെയും സഹകരണത്തോടെയാണ് സെമിനാർ.
ഉച്ചയ്ക്ക് 1.30ന് നടക്കുന്ന സെമിനാർ തലശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി ഉദ്ഘാടനം ചെയ്യും. കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ ഡയറക്ടർ റവ. ഡോ. ഫിലിപ്പ് കവിയിൽ ആമുഖപ്രഭാഷണം നടത്തും. വായാട്ടുപറന്പ് ഫൊറോന വികാരി റവ. ഡോ. തോമസ് തെങ്ങുംപള്ളിൽ അധ്യക്ഷത വഹിക്കും. ഇൻഫാം ജില്ലാ പ്രസിഡന്റ് സ്കറിയ നെല്ലംകുഴി, എകെസിസി അതിരൂപത പ്രസിഡന്റ് ഫിലിപ്പ് വെളിയത്ത്, രാഷ്ട്രീയ കിസാൻ മഹാസംഘ് സംസ്ഥാന ചെയർമാൻ അഡ്വ. ബിനോയ് തോമസ് എന്നിവർ പങ്കെടുക്കും.
സീറോ മലബാർ സഭ വക്താവും തിരുവന്പാടി അൽഫോൻസ കോളജ് പ്രിൻസിപ്പലുമായ ഡോ. ചാക്കോ കാളംപറന്പിൽ ക്ലാസ് നയിക്കും. സെമിനാറിൽ പങ്കെടുക്കുന്നവരുമായി ദീപിക ചീഫ് ന്യൂസ് എഡിറ്റർ സി.കെ. കുര്യാച്ചൻ നയിക്കുന്ന സംവാദവും ഉണ്ടായിരിക്കും. സംഘാടക സമിതി ചെയർമാൻ ഫാ. ജോസഫ് ഒറ്റപ്ലാക്കൽ സ്വാഗതവും ദീപിക കണ്ണൂർ റസിഡന്റ് മാനേജർ ഫാ. ജോബിൻ വലിയപറന്പിൽ നന്ദിയും പറയും.