കളക്ടറേറ്റ് മാർച്ചും ധർണയും നടത്തി
1481800
Sunday, November 24, 2024 7:53 AM IST
കണ്ണൂർ: കേരള സ്റ്റേറ്റ് ചുമട്ടുതൊഴിലാളി ഫെഡറേഷൻ (ഐഎൻടിയുസി) കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ടറേറ്റ് മാർച്ചും ധർണയും നടത്തി. സംസ്ഥാന സർക്കാരിന്റെ ചുമട്ടുതൊഴിലാളി ദ്രോഹ നടപടികൾ അവസാനിപ്പിക്കുക, ചുമട്ടുതൊഴിലാളികളുടെ തൊഴിലും കൂലിയും സംരക്ഷിക്കുന്നതിന് നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് ധർണ നടത്തിയത്.
ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് ഡോ. ജോസ് ജോർജ് പ്ലാത്തോട്ടം ഉദ്ഘാടനം ചെയ്തു. ചുമട്ടു തൊഴിലാളി ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.വി. രാഘവൻ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് എ.ടി. നിഷാത്ത്, ടി. ശങ്കരൻ, എം.ഒ. മാധവൻ, കുര്യാക്കോസ്, സി. വിജയൻ, എം.വി. പ്രേമരാജൻ, പി. ഇസ്മായിൽ, എം. പ്രഭാകരൻ, ടി ദിനാശൻ, കെ.സി. ഉല്ലാസൻ എന്നിവർ പ്രസംഗിച്ചു.