ഏഴരക്കുണ്ട് വെള്ളച്ചാട്ടം ഇനി ഹരിത ടൂറിസം കേന്ദ്രം
1481407
Saturday, November 23, 2024 6:52 AM IST
ചെമ്പേരി: ഏരുവേശി പഞ്ചായത്ത് ഒന്നാം വാർഡ് പൊട്ടംപ്ലാവിലെ ഏഴരക്കുണ്ട് വെള്ളച്ചാട്ടം ഹരിത ടൂറിസം കേന്ദ്രമായി പ്രഖ്യാപിച്ചു. സജീവ് ജോസഫ് എംഎൽഎ പ്രഖ്യാപനം നിർവഹിച്ച് സർട്ടിഫിക്കറ്റും കൈമാറി. ഏരുവേശി പഞ്ചായത്ത് പ്രസിഡന്റ് മിനി ഷൈബി അധ്യക്ഷത വഹിച്ചു.
ടൂറിസം കേന്ദ്രത്തിൽ അടിയന്തര പ്രാധാന്യമുള്ള അടിസ്ഥാന സൗകര്യ വികസനത്തിന് വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ എംഎൽഎ പറഞ്ഞു. ഹരിതകേരള മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ സോമശേഖരൻ പദ്ധതി വിശദീകരണം നടത്തി.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് മധു തൊട്ടിയിൽ വാർഡ് അംഗങ്ങളായ ഏബ്രഹാം കാവനാടിയിൽ, ജോയി ജോൺ, ജയശ്രീ ശ്രീധരൻ, പഞ്ചായത്ത് സെക്രട്ടറി റോബർട്ട് ജോസഫ്, കുടിയാന്മല ഫാത്തിമാ മാതാ പള്ളി സഹവികാരി ഫാ. അഭിലാഷ് ജോസ് ചെല്ലങ്കോട്ട്, പൊട്ടംപ്ലാവ് സെന്റ് ജോസഫ്സ് പള്ളി വികാരി ഫാ. ജോസഫ് ആനചാരിൽ, ഡിടിപിസി സെക്രട്ടറി ജെ.കെ. ജിജേഷ്കുമാർ, അസിസ്റ്റന്റ് സെക്രട്ടറി ബിജോയ് മാത്യു, വിഇഒ അജീഷ്, ഹരിത കേരളമിഷൻ റിസോഴ്സ് പേഴ്സൺ പി.പി. സുകുമാരൻ, ശ്രീനിവാസൻ ആര്യപ്പാട്ട്, വി.കെ. വാസുദേവൻ നായർ, ബെന്നി, സെബാസ്റ്റ്യൻ, എബിൻ ബാബു കട്ടിക്കാനായിൽ എന്നിവർ പ്രസംഗിച്ചു.